ഇരിട്ടി: (www.kvartha.com) പേരാവൂരില്‍ കാട്ടുപന്നികള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓടോറിക്ഷ അപകടത്തില്‍പെട്ടു. പേരാവൂര്‍ മുള്ളേരിക്കലിലെ കോട്ടായി അനൂപിന്റെ ഓടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ അനൂപിന് നിസാര പരുക്കേറ്റു.
ശനിയാഴ്ച രാത്രി വിവാഹ വിരുന്നില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നികള്‍ ഓടോ റിക്ഷക്ക് കുറുകെ ചാടി വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓടോറിക്ഷ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്.
കുട്ടികള്‍ ഉള്‍പെടെ ഉള്ളവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Wild boars jumped across; Auto-rickshaw overturned and driver injured, Iritty, News, Wild boars, Auto-rickshaw, Injures, Children, Natives, Complaint, Kerala.