Viral Video | ബികിനിക്ക് സമാനമായ ഉള്‍വസ്ത്രവും ചെറിയ പാവാടയും ധരിച്ച് യുവതിയുടെ ട്രെയിന്‍ യാത്ര; വൈറലായി വീഡിയോ; ഇത് 'ഉര്‍ഫി ജാവേദ് അല്ല' എന്ന് ക്യാപ്ഷനും
Apr 4, 2023, 08:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മെട്രോ ട്രെയിനില്‍ ഒരു സ്ത്രീ ബികിനിക്ക് സമാനമായ വസ്ത്രം ധരിച്ച് യാത്ര ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
ഇത് ഓണ്‍ലൈനില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ പലരും അവളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് വ്യാപക വിമര്‍ശനമാണ്. സ്ത്രീ, ഫാഷന്‍ സ്വാധീനം ചെലുത്തിയ ഉര്‍ഫി ജാവേദില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഉള്‍വസ്ത്രവും ചെറിയ പാവാടയും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. എഴുന്നേറ്റു നില്‍ക്കുമ്പോള്‍, അവള്‍ ബികിനി ധരിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണുന്നുണ്ട്.
സഹയാത്രികനാണ് വീഡിയോ പകര്‍ത്തിയതെന്നാണ് റിപോര്‍ട്. അവളുടെ വസ്ത്രധാരണത്തിന്റെ പേരില്‍ പലരും അവളെ വിമര്‍ശിച്ചെങ്കിലും, അവളുടെ ചിത്രമെടുത്ത വ്യക്തി അവളുടെ സ്വകാര്യത ലംഘിച്ചുവെന്ന് മറ്റുള്ളവര്‍ അവകാശപ്പെട്ടു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ പലരും അവളെ 'ഡെല്‍ഹി മെട്രോ പെണ്‍കുട്ടി' എന്നും വിശേഷിപ്പിച്ചു.
എന്നാല്‍ ഇത് 'ഉര്‍ഫി ജാവേദ് അല്ല' എന്ന ക്യാപ്ഷനോടെ കൗണ്‍സില്‍ ഓഫ് മെന്‍ അഫേഴ്‌സാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വേറിട്ട വസ്ത്രധാരണ രീതികൊണ്ടും പുത്തന്‍ പരീക്ഷണങ്ങള്‍ കൊണ്ടും ഫാഷന്‍ ലോകത്തെ ഞെട്ടിച്ച നടിയാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും ഈ നടി വ്യാപക വിമര്‍ശനവും നേരിടാറുണ്ട്.
ഇതോടെയാണ് ഡെല്‍ഹി മെട്രോയിലെ 'ഫാഷന്‍' സ്ത്രീയെ ഉര്‍ഫിയോട് താരതമ്യപ്പെടുത്തിയത്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് ഉള്‍പെടെയുള്ള ഉപദേശങ്ങളാണ് പലരും പങ്കുവച്ചത്.
അതേസമയം, സംഭവം ശ്രദ്ധയിപെട്ടിട്ടില്ലെന്നാണ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അധികൃതരുടെ പ്രതികരണം. 'ഈ യുവതി ഡെല്‍ഹി മെട്രോയില്‍ തന്നെയാണോ യാത്ര ചെയ്തതെന്ന് പരിശോധിച്ചിട്ടില്ല. പ്രതിദിനം 60 ലക്ഷത്തിലധികം യാത്രക്കാര്‍ യാത്ര ചെയ്യുന്നു, ഒരാളെ മാത്രം ട്രാകുചെയ്യാന്‍ കഴിയില്ല. ഡെല്‍ഹി നഗരത്തിലുള്ള അതേ നിയമങ്ങള്‍ തന്നെയാണ് മെട്രോയിലുമുള്ളത്. പൊതുസ്ഥലങ്ങളിലെന്നപോലെ, മെട്രോയിലും മാന്യത പ്രതീക്ഷിക്കുന്നു'- ഡിഎംആര്‍സിയുടെ കോര്‍പറേറ്റ് കമ്യൂണികേഷന്‍സിന്റെ പ്രിന്‍സിപല്‍ എക്സിക്യൂടീവ് ഡയറക്ടര്‍ അനൂജ് ദയാല്‍ പറഞ്ഞു.
Keywords: News, National, India, New Delhi, Video, Social-Media, Viral, Metro, Train, Lifestyle & Fashion, What Delhi Metro Said On Viral Video Of Woman Dressed Like UorfiNo she is not @uorfi_pic.twitter.com/PPrQYzgiU2
— NCMIndia Council For Men Affairs (@NCMIndiaa) March 31, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.