Jumped From Train | എന്റെ ഫോൺ! മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ചാടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടാൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവതി; പരുക്കുകളോടെ ആശുപത്രിയിൽ
Apr 21, 2023, 15:31 IST
കൊൽക്കത്ത: (www.kvartha.com) മൊബൈൽ ഫോൺ തട്ടിയെടുത്ത് ചാടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടാനും മൊബൈൽ ഫോൺ സ്വന്തമാക്കാനും ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: കാനിംഗ് സബ് ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് യുവതി. വ്യാഴാഴ്ച വൈകുന്നേരം അവർ ഷിഫ്റ്റ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മത്‌ല ഹാൾട്ട് സ്റ്റേഷനിൽ നിന്ന് കാനിംഗ്-സീൽദ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, ഒരു മോഷ്ടാവ് യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി ഓടാൻ തുടങ്ങി. അന്നേരം ട്രെയിൻ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. മോഷ്ടാവിനെ പിന്തുടർന്ന് യുവതിയും ഓടുന്ന ട്രെയിനിൽ നിന്ന് ചാടി.
മോഷ്ടാവിനെ പിടികൂടാനായില്ലെങ്കിലും ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരുക്കേറ്റു. വിവരം ലഭിച്ചയുടൻ ജിആർപി യുവതിയെ രക്ഷിക്കാൻ സ്ഥലത്തെത്തി. നഴ്‌സായ അതേ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. ജിആർപിയും ആർപിഎഫും ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതിയുടെ ഫോൺ തിരികെ ലഭിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്'.
Keywords: National, National-News, News, Mobile-News, West Bengal, Woman, Jump,Train, Hospital, Injured, Investigation, West Bengal: Woman Jumped From Moving Train To Catch Theif Who Snatch Her Mobile.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.