കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ ഇരട്ടപെണ്‍കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത. ഏഴ് വയസുകാരിയുടെ കാലില്‍ ചട്ടുകം ചൂടാക്കിവെച്ച് പൊള്ളിച്ചതായി പരാതി. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാലികയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ കൂടുതല്‍ ക്രൂരത കുട്ടികള്‍ പുറത്ത് പറഞ്ഞത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിക്ക് നേരെ പ്രതി അക്രമം കാണിച്ചത്. ഇരട്ട കുട്ടികളില്‍ ഒരാളെയാണ് വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പൊള്ളലേറ്റ പെണ്‍കുട്ടി കല്‍പ്പറ്റ ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം.
നേരത്തെ തൃശൂരില്‍ രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പേരില്‍ നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ചെന്ന കേസില്‍ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെങ്ങിന്റെ മടല് കൊണ്ടാണ് കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ച്, എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്ത പ്രസാദാണ് എന്നയാളാണ് അറസ്റ്റിലായത്.
Keywords: News, Kerala, State, Local-News, Arrested, Accused, Crime, Complaint, Police, Police-Station, Child, Attack, Wayanad: Man held for attacking 7 year old twin girls