Poster | വന്ദേഭാരത് എക്‌സ്പ്രസില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ചു; പിന്നാലെ തര്‍ക്കം, കീറിക്കളഞ്ഞ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
Apr 25, 2023, 20:30 IST
പാലക്കാട്: (www.kvartha.com) ഉദ് ഘാടന ദിവസം വന്ദേഭാരത് എക്‌സ്പ്രസില്‍ വികെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം വിവാദത്തില്‍. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു നല്‍കിയ സ്വീകരണത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബോഗിയിലെ ഗ്ലാസില്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പോസ്റ്റര്‍ പതിപ്പിച്ച ആളും ആര്‍പിഎഫ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കം നടക്കുകയും പിന്നാലെ പോസ്റ്റര്‍ കീറിക്കളയുകയും ചെയ്തു.
അതേസമയം, പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. മഴസമയത്ത് ഫോടോയെടുക്കാന്‍ ആരെങ്കിലും ചിത്രം ഗ്ലാസില്‍ ചേര്‍ത്തുവച്ചതാകാമെന്നുമാണ് അദ്ദേഹം പറയുന്നത്. ബിജെപി ബോധപൂര്‍വം വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തേ, വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിക്കാതിരുന്ന വേളയില്‍ എംപി ഇടപെട്ട് റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിച്ചത്.
നേരത്തേ, വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിക്കാതിരുന്ന വേളയില്‍ എംപി ഇടപെട്ട് റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിച്ചത്.
Keywords: VK Sreekandan MP's poster on Vande Bharat express removed, Palakkad, News, Probe, Vande Bharat express, Controversy, BJP, Congress, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.