കണ്ണൂര്‍: (www.kvartha.com) പിന്നാക്കക്കാരായ ഗുണഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ടിആര്‍ഡിഎം സൈറ്റ് മാനജര്‍ അറസ്റ്റിലായതായി വിജിലന്‍സ് അറിയിച്ചു. സലീം താഴെ കോറോത്താണ് അറസ്റ്റിലായത്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് സലീമിനെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ചെറുപുഴ പഞ്ചായതിലെ ആറാട്ട് കടവ് എസ് ടി കുടുംബങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് വീട് വെക്കുന്നതിനുള്ള ധനസഹായം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
വിജിലന്‍സ് പറയുന്നത് ഇങ്ങനെ
10000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നേരത്തെ പിന്നോക്ക വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇയാള്‍ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനു ശേഷം ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഒരു ഗുണഭോക്താവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.
ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മഷി പുരട്ടിയ നോടുകള്‍ വിജിലന്‍സ് കൈക്കൂലി കൊടുക്കുന്നതിനായി കൈമാറി. സലീം കൈക്കൂലി വാങ്ങുന്നതിനിടെ മിന്നല്‍ റെയ്ഡ് നടത്തി വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെ സര്‍കാര്‍ സര്‍വീസില്‍ കയറുന്നതിനു മുന്‍പ് പിന്നോക്ക ദളിത് ആദിവാസി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആക്റ്റിവിസ്റ്റാണ് സലീം.

Keywords: Vigilance-News, Bribe-News, Kannur-News, Kerala News, Malayalam News, Vigilance Raid, Vigilance arrests official for taking bribe.
< !- START disable copy paste -->