തിരുവനന്തപുരം: (www.kvartha.com) വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ബുധനാഴ്ച വീണ്ടും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ട്രയല്‍ റണ്‍ നടത്തും. ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ചെ 5.10ന് പുറപ്പെടും. വന്ദേഭാരതിന്റെ സര്‍വീസ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കാസര്‍കോട് വരെ ട്രയല്‍ റണ്‍ നടത്താനുള്ള തീരുമാനം. നേരത്തേ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് നിശ്ചയിച്ചിരുന്നത്. ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് 110 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയില്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപര്‍ കോചുകള്‍ ഡിസംബറോടെ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തില്‍ ഏഴു മണിക്കൂര്‍ 10 മിനുടില്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു പുലര്‍ചെ 5.10നു പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരില്‍നിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.
Keywords:
Vande Bharat: Thiruvananthapuram to Kasaragod Trial Run tomorrow, Thiruvananthapuram, News, Politics, Vande Bharat, Trending, Trial Run, Minister Ashwini Vaishnav, Kerala.