Follow KVARTHA on Google news Follow Us!
ad

Vande Bharat | രണ്ടാം ട്രയല്‍ റണില്‍ വേഗത കൂട്ടി വന്ദേഭാരത്; 6 മണിക്കൂര്‍ 53 മിനുറ്റില്‍ കണ്ണൂരിലെത്തി

രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെയെത്തി #Railway-News, #Vande-Bharat-Express, #Kannur-News, #സംസ്ഥാന-വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) രണ്ടാം ട്രയല്‍ റണില്‍ വേഗത കൂട്ടി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍. ബുധനാഴ്ച കണ്ണൂരിലെത്തിയത് ആറ് മണിക്കൂര്‍ 53 മിനുറ്റില്‍. കഴിഞ്ഞ 17ന് കണ്ണൂരിലേക്ക് നടത്തിയ ആദ്യ ട്രയല്‍ റണില്‍ കണ്ണൂരിലെത്താന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് സമയം എടുത്തിരുന്നു. രാവിലെ 5.20നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചത്. കണ്ണൂരില്‍ 12.13ന് എത്തിയ ട്രെയിന്‍ 12.17ന് കാസര്‍കോട്ടേക്ക് യാത്ര തിരിച്ചു. സര്‍വീസ് സാധാരണ നിലയില്‍ ആരംഭിക്കുന്നതോടെ കുറേകൂടി നേരത്തെ തിരുവന്തപുരത്ത് നിന്നും കണ്ണൂരിലും കാസര്‍കോടും എത്തുമെന്നാണ് റെയില്‍ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
      
Railway-News, Vande-Bharat-Express, Kannur-News, Kerala News, Malayalam News, Vande Bharat picked up speed in second trial run.

നിലവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിന്‍ രാജധാനി എക്‌സ്പ്രസാണ്. രാത്രി 7.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്‌സ്പ്രസ് പുലര്‍ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തുന്നത്. എന്നാല്‍ രാജധാനിയേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ വന്ദേ ഭാരത് പരീക്ഷണയോട്ടത്തില്‍ കണ്ണൂരിലെത്തി.

തിരുവനന്തപുരം-കണ്ണൂര്‍ റൂടില്‍ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകള്‍ ജനശതാബ്ദി എക്‌സ്പ്രസും മാവേലി എക്‌സ്പ്രസുമാണ്. പുലര്‍ചെ 4.50 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് ഒമ്പത് മണിക്കൂര്‍ 20 മിനുറ്റ് സമയമെടുത്ത് ഉച്ചയക്ക് 2.10നാണ് തിരുവനന്തപുരത്തെത്തുന്നത്. വന്ദേഭാരതിന്റെ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനശതാബ്ദിക്ക് രണ്ട് മണിക്കൂര്‍ വേഗത കുറവാണ്. മാവേലി എക്‌സ്പ്രസിനാകട്ടെ വന്ദേഭാരതിനേക്കാള്‍ മൂന്ന് മണിക്കൂര്‍ വേഗത കുറവാണ്. വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് 10 മണിക്കൂറോളം സമയമെടുത്ത് പുലര്‍ചെ 5.20 നാണ്.

Keywords: Railway-News, Vande-Bharat-Express, Kannur-News, Kerala News, Malayalam News, Vande Bharat picked up speed in second trial run.

< !- START disable copy paste -->

Post a Comment