SWISS-TOWER 24/07/2023

Killed | യുവതിയുടെ ക്രൂരമായ പകവീട്ടല്‍; 'കാമുകന്റെ 6 വയസുള്ള മകളെ കൊലപ്പെടുത്തി ബകറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചു'; 43 കാരി അറസ്റ്റില്‍

 


ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com) കാമുകന്റെ ആറ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബകറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ചതായി റിപോര്‍ട്. അമേരികയിലെ ലൂസിയാനയിലാണ് യുവതിയുടെ ക്രൂരമായ പകവീട്ടല്‍.

പൊലീസ് പറയുന്നത്: ന്യൂ ഓര്‍ലിയന്‍ നഗരത്തില്‍ വച്ച് 43 കാരിയായ ബുനക് ലാന്‍ഡന്‍ ആണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാനില്ലാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് മുന്നില്‍ വച്ചിരുന്ന പ്ലാസ്റ്റിക് ബകറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. 

കുട്ടിയെ കെട്ടിയിട്ടശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ തെളിഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൃതദേഹം ബകറ്റിലാക്കി വീടിന് മുന്നില്‍ വച്ചത് ലാന്‍ഡന്‍ ആണെന്ന് മനസിലാകുകയായിരുന്നു. കുട്ടിയുടെ പിതാവും ലാന്‍ഡനുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചാണ് താമസിച്ചുവന്നിരുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട കുട്ടിയെ പ്രതി മര്‍ദിച്ചതായും ദീര്‍ഘനേരം കെട്ടിയിട്ടതായും പരിശോധനയില്‍ കണ്ടെത്തിയതായി ഫോക്‌സ് ന്യൂസ് റിപോര്‍ട് ചെയ്യുന്നു.

Killed | യുവതിയുടെ ക്രൂരമായ പകവീട്ടല്‍; 'കാമുകന്റെ 6 വയസുള്ള മകളെ കൊലപ്പെടുത്തി ബകറ്റിലാക്കി കുട്ടിയുടെ മാതാവിന്റെ വീട്ടിന് മുന്നില്‍ ഉപേക്ഷിച്ചു'; 43 കാരി അറസ്റ്റില്‍


Keywords:  News, World-News, World, Crime-News, Crime, Killed, Woman, Accused, Child, Arrested, Police, Report, Lover, Mother, Father, US Woman Kills Boyfriend's 6-Year-Old Daughter.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia