Follow KVARTHA on Google news Follow Us!
ad

Trading Partner | ചൈനയെ വീണ്ടും പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക; 128 ബില്യണ്‍ ഡോളര്‍ വിറ്റുവരവ്; യുഎഇ മൂന്നാം സ്ഥാനത്തെത്തി; നാലാമത് സഊദി അറേബ്യ

സിംഗപ്പൂര്‍ അഞ്ചാമതാണ് #Govt-Data-News, #ദേശീയ-വാര്‍ത്തകള്‍, #Trading-Partner-News, #UAE-News, #Saudi-Arabia-News
ന്യൂഡെല്‍ഹി: (www.kvartha.com) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക ഉയര്‍ന്നു. ഈ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 128.55 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിട്ടുണ്ട്. അതേസമയം ചൈന ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം അതിവേഗം ശക്തിപ്പെട്ടതാണ് നേട്ടമായത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ല്‍ 7.65 ശതമാനം വളര്‍ന്നു. 2020-21ല്‍ ഇത് 119.5 ബില്യണ്‍ ഡോളറും 2020-21ല്‍ 80.51 ബില്യണ്‍ ഡോളറുമായിരുന്നു.
         
Govt-Data-News, Trading-Partner-News, UAE-News, Saudi-Arabia-News, India News, National News, Business News, Indian Business, America - India Business, US Beats China Again To Remain India's Top Trading Partner Second Year In A Row.

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 2021-22 ലെ 76.18 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 2.81% വര്‍ധിച്ച് 78.31 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഇക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 16% വര്‍ദ്ധിച്ചു 50.24 ബില്യണ്‍ ഡോളറിലെത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ-ചൈന വ്യാപാരം 1.5 ശതമാനം ഇടിഞ്ഞ് 113.83 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇത് 115.42 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 2022-23 ല്‍ 28% കുറഞ്ഞ് 15.32 ബില്യണ്‍ ഡോളറായി, അതേസമയം ഇറക്കുമതി 4.16% വര്‍ധിച്ച് 98.51 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2022-23ല്‍ 76.16 ബില്യണ്‍ ഡോളറുമായി യുഎഇ മൂന്നാം സ്ഥാനവും 52.72 ബില്യണ്‍ ഡോളറുമായി സഊദി അറേബ്യ നാലാമതും 35.55 ബില്യണ്‍ ഡോളറുമായി സിംഗപ്പൂര്‍ അഞ്ചാമതുമാണ്.

Keywords: Govt-Data-News, Trading-Partner-News, UAE-News, Saudi-Arabia-News, India News, National News, Business News, Indian Business, America - India Business, US Beats China Again To Remain India's Top Trading Partner Second Year In A Row.
< !- START disable copy paste -->

Post a Comment