Urfi Javed | '15 വയസില്‍ ഫേസ്ബുകിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു; രതിചിത്ര നായികയെന്ന് ആക്ഷേപിച്ച് അച്ഛനും ശാരീരികവുമായി ഉപദ്രവിച്ചു; ഒടുവില്‍ 2 വര്‍ഷത്തെ നിരന്തര പീഡനത്തിന് ശേഷം 17-ാം വയസില്‍ വീടുവിട്ടിറങ്ങി'; കുട്ടിക്കാലത്ത് കടുത്ത മാനസിക -ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്
Apr 9, 2023, 16:50 IST
മുംബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നാട്ടിലും വീട്ടിലും കടുത്ത മാനസിക -ശാരീരിക അക്രമങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. യൂട്യൂബ് വീഡിയോയിലാണ് ഉര്‍ഫി താന്‍ നേരിട്ട ദുരിതങ്ങള്‍ വ്യക്തമാക്കിയത്.
തന്റെ 15-ാമത്തെ വയസില്‍ ഫേസ്ബുകിലിട്ട പ്രൊഫൈല്‍ ചിത്രം ആരോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയും ഇത് കുടുംബത്തിലും നാട്ടിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്റെ പേരില്‍ അച്ഛനും കുടുംബക്കാരും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചു. രതിചിത്ര നായികയെന്ന് ആക്ഷേപിച്ചു.
പോണ്‍സൈറ്റില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം രൂപ ചോദിക്കുന്നതായി അച്ഛന്‍ ബന്ധുക്കളോട് പറഞ്ഞുനടന്നു. വീഡിയോ എവിടെയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഉള്‍പെടെയുള്ളവര്‍ തന്നെ രതിചിത്ര നടിയെന്ന് മുദ്രകുത്തുകയായിരുന്നു. ബോധം പോകുന്നതുവരെ തന്നെ അടിച്ച് അവശയാക്കിയിട്ടുണ്ടെന്നും യൂട്യൂബ് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. എന്നെ നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ പോണ്‍വീഡിയോയില്‍ പ്രതികരിക്കാന്‍ തനിക്കായില്ലെന്നും താരം പറയുന്നു.
'ഇവിടെ ഇരയായത് ഞാനാണ്. പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയാറായില്ല. രണ്ട് വര്‍ഷത്തെ നിരന്തര പീഡനത്തിനുശേഷം ഞാന്‍ 17-ാം വയസില്‍ വീടുവിട്ടിറങ്ങി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേക്കാണ് പോയത്. അവിടെ ട്യൂഷന്‍ എടുത്ത് ജീവിച്ചു. പിന്നീട് ഡെല്‍ഹിയിലേക്ക് പോയി. അവിടെ കോള്‍ സെന്ററില്‍ ജോലി ചെയ്തു. ജീവിക്കാമെന്ന ആത്മവിശ്വാസം വന്നതോടെ ഭാഗ്യം പരീക്ഷിക്കാന്‍ മുംബൈയിലെത്തി. സുഹൃത്തുക്കളുടെ വീടുകളിലായിരുന്നു താമസം. ടെലിവിഷനില്‍ ചെറിയ ജോലികളൊക്കെ ലഭിച്ചുതുടങ്ങി.'- ഉര്‍ഫി ഓര്‍മിക്കുന്നു.
തുടര്‍ന്ന് റിയാലിറ്റി ഷോയാണ് തന്നെ പ്രശസ്തിയിലെത്തിച്ചതെന്നും സ്വന്തം തീരുമാനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പേരില്‍ താന്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടുവെന്നും പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ മുഖമില്ലാത്തവര്‍ നടത്തുന്ന അധിക്ഷേപങ്ങളെ താന്‍ കാര്യമാക്കില്ലെന്നും ഉര്‍ഫി കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Social-Meida-News, Actress, Reveal, Reality Show, Cinema, Career, Abuse, Family, Video, Social Media, Urfi Javed Opens Up About Being 'Physically Abused': I Ran Away To Delhi At 17.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.