Follow KVARTHA on Google news Follow Us!
ad

Fuel Price | യുഎഇയില്‍ പെട്രോള്‍ വില 5% വര്‍ധിപ്പിച്ചു; ഡീസലിന് കുറഞ്ഞു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് നടപടി Fuel Price, UAE News, Petrol, Diesel, ഗള്‍ഫ് വാര്‍ത്തകള്‍
ദുബൈ: (www.kvartha.com) എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മെയ് മാസത്തിലെ പെട്രോള്‍ വില യുഎഇ അഞ്ച് ശതമാനത്തിലധികം കൂട്ടി. മെയ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.16 ദിര്‍ഹമായിരിക്കും നിരക്ക്. ഏപ്രിലില്‍ ഇത് 3.01 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ വില ലിറ്ററിന് 2.90 ദിര്‍ഹത്തില്‍ നിന്ന് 3.05 ദിര്‍ഹമായും ഇ-പ്ലസ് ലിറ്ററിന് 2.82 ദിര്‍ഹത്തില്‍ നിന്ന് 2.97 ദിര്‍ഹമായും ഉയര്‍ത്തി.
      
Fuel Price, UAE News, Petrol, Diesel, World News, Gulf News, Fuel Price in UAE, Dubai News, UAE petrol prices increase by 5% as diesel rates fall.

അതേസമയം, ഡീസല്‍ വില 12 ഫില്‍സ് കുറച്ച് ലിറ്ററിന് 2.91 ദിര്‍ഹം ആക്കിയിട്ടുണ്ട്. ഏപ്രിലില്‍, യുഎഇ, റഷ്യ, അള്‍ജീരിയ, കസാക്കിസ്ഥാന്‍, മറ്റ് ജിസിസി രാജ്യങ്ങള്‍ എന്നിവ പ്രതിദിനം 1.64 ദശലക്ഷം ബാരലിന്റെ എണ്ണ ഉല്‍പാദനം അപ്രതീക്ഷിതമായി വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു, ഇത് എണ്ണ വില ഉയരാന്‍ ഇടയാക്കി.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന് ശേഷം ആഗോള എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മധ്യത്തോടെ പെട്രോള്‍ വില ലിറ്ററിന് 4.5 ദിര്‍ഹം കടന്നിരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ ഭാരം കുറയ്ക്കുന്നതിന് എല്ലാ മാസാവസാനത്തിലും യുഎഇ നിരക്കുകള്‍ പരിഷ്‌കരിക്കുന്നുണ്ട്. ഡീസല്‍ വിലയിലുണ്ടായ കുറവ് ഉപഭോക്തൃ വസ്തുക്കളുടെ ഗതാഗത ചിലവ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം രാജ്യത്ത് പലചരക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Fuel Price, UAE News, Petrol, Diesel, World News, Gulf News, Fuel Price in UAE, Dubai News, UAE petrol prices increase by 5% as diesel rates fall.
< !- START disable copy paste -->

Post a Comment