Follow KVARTHA on Google news Follow Us!
ad

Shot | ഡെല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്; സ്ത്രീയടക്കം 2 പേര്‍ക്ക് പരുക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്‍ തന്നെയെന്ന് സ്ഥിരീകരണം

രൂക്ഷ വിമര്‍ശനവുമായി ഡെല്‍ഹി മുഖ്യമന്ത്രി #ഡെൽഹി-വാർത്തകൾ, #Saket-Court, #Delhi-News, #Lawyer, #Shooting, #CM-Arvind-Kejriwal, #Court-Premises
ന്യൂഡെല്‍ഹി: (www.kvartha.com) സാകേത് കോടതി വളപ്പില്‍ വെടിവയ്പ്. ഒരു സ്ത്രീയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. അഭിഭാഷകന്റെ വേഷത്തിലെത്തിയ അക്രമി നാല് റൗന്‍ഡ് വെടിവച്ചെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണെന്നും അവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസില്‍ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. 

അതേസമയം, വെടിയുതിര്‍ത്തത് അഭിഭാഷകനായിരുന്ന കാമേശ്വര്‍ പ്രസാദ് എന്നയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തതാണെന്ന് സാകേത് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. വെടിയേറ്റ യുവതിയുമായി ഇയാള്‍ക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നുമാണ് സൂചന.

അതേസമയം, സാകേത് വെടിവയ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തെത്തി. ഡെല്‍ഹിയില്‍ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്നും എല്ലായിടത്തും വൃത്തികെട്ട രാഷ്ട്രീയമാണ് നടക്കുന്നതെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകാത്തവര്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡെല്‍ഹിയിലെ ദ്വാരകയില്‍ ബൈകിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഈ സംഭവവും നടന്നിരിക്കുന്നത്. അഭിഭാഷക വേഷം ചമഞ്ഞാണ് ഇവരും കോടതിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവയ്പ് നടത്തിയിരുന്നു. അക്രമികളെ അന്ന് പൊലീസ് കൊലപ്പെടുത്തിയിരുന്നു.
News, National-News, National, Delhi-News, Crime-News, Crime, Accused, Arrested, Shot, Police, Court, Court Premises, Two people injured after shooting at Delhi's Saket court.


Keywords: News, National-News, National, Delhi-News, Crime-News, Crime, Accused, Arrested, Shot, Police, Court, Court Premises, Two people injured after shooting at Delhi's Saket court.

Post a Comment