Follow KVARTHA on Google news Follow Us!
ad

Airline's Blunder | ഇങ്ങനെയുമുണ്ടോ പിഴവ്: 8.2 ലക്ഷം രൂപയുടെ വിമാന ടികറ്റ് വിറ്റത് 24,000 രൂപയ്ക്ക്; കോളടിച്ചത് യാത്രക്കാര്‍ക്ക്

ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കംപനിയാണ് അബന്ധത്തില്‍ ബിസിനസ് ക്ലാസ് ടികറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത് #Airline's-Blunder-News, #Flight
ടോകിയോ: (www.kvartha.com) 8.2 ലക്ഷം രൂപയുടെ വിമാന ടികറ്റ് വിറ്റത് 24,000 രൂപയ്ക്ക്. ഇതോടെ കോളടിച്ചത് യാത്രക്കാര്‍ക്ക്. ജപാനിലാണ് സംഭവം. വിമാന കംപനിക്ക് സംഭവിച്ച പിഴവാണ് ഇത്തരമൊരു അബദ്ധത്തിന് ഇടവരുത്തിയത്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കംപനിയാണ് അബന്ധത്തില്‍ ബിസിനസ് ക്ലാസ് ടികറ്റുകള്‍ നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്‍ നിപോണ്‍ എയര്‍വെയ്‌സ് (എഎന്‍എ) ആണ് ജകാര്‍തയില്‍ നിന്നും ജപാനിലേക്കും അവിടെനിന്ന് ന്യൂയോര്‍കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടികറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.

This Airline's Blunder Sold $10,000 Asia-US Business Class Tickets For $300, Japan, Tokyo, Passengers, Flight, Ticket, Business, News, First-class seat, World

ഒരു യാത്രക്കാരന്‍ ജകാര്‍തയില്‍ നിന്നും ടോകിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടികറ്റ് ബുക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയില്‍ ഈ ടികറ്റുകള്‍ക്ക് 6.8 ലക്ഷം മുതല്‍ 8.5 ലക്ഷം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്.

അതേസമയം, എയര്‍ലൈനിന്റെ വിയറ്റ് നാം വെബ്‌സൈറ്റില്‍ കറന്‍സി കൈമാറ്റം നടത്തിയപ്പോള്‍ മൂല്യനിര്‍ണയത്തില്‍ വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടികറ്റ് വിറ്റുപോകാന്‍ കാരണമെന്ന് കംപനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ നിസ്സാര വിലയ്ക്ക് ടികറ്റ് നല്‍കി എന്ന് വ്യക്തമാക്കാന്‍ കംപനി തയാറായില്ല.

Keywords: This Airline's Blunder Sold $10,000 Asia-US Business Class Tickets For $300, Japan, Tokyo, Passengers, Flight, Ticket, Business, News, First-class seat, World.

Post a Comment