Follow KVARTHA on Google news Follow Us!
ad

Fire | തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപ്പിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു #കേരള-വാർത്തകൾ, #Fire, #Vehicle-Caught-Fire, #Two-Wheeler, #Couple-Escaped
തിരുവനന്തപുരം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപ്പിടിച്ചു. നാഗര്‍കോവിലിലാണ് സംഭവം. വാഹനത്തില്‍ യാത്ര ചെയ്ത കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. 

നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീപ്പിടിച്ചത്. ഉടന്‍തന്നെ രാജാറാമും ഭാര്യയും കുട്ടിയെയും എടുത്ത് നാഗര്‍കോവിലിലെ ഒരു ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

വാഹനത്തിന്‍ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീകത്തുന്നത് കണ്ട് വാഹനം നിര്‍ത്തിയതിനാല്‍ വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. 

News, Kerala, Fire, Fire Force, Vehicle, Hospital, Couple, Family, Kerala-News ,Thiruvananthapuram-News, Thiruvananthapuram: Two wheeler caught fire while running.


Keywords: News, Kerala, Fire, Fire Force, Vehicle, Hospital, Couple, Family, Kerala-News ,Thiruvananthapuram-News, Thiruvananthapuram: Two wheeler caught fire while running.

Post a Comment