Bear Died | വെള്ളത്തിനടിയിലായിരുന്ന കരടി ചത്തു; പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍

 


തിരുവനന്തപുരം: (www.kvartha.com) വെള്ളനാട് അര്‍ധരാത്രി ജനവാസ മേഖലയിലിറങ്ങി കിണറ്റില്‍ വീണ കരടി ചത്തു. നീണ്ട പരിശ്രമങ്ങള്‍ക്കുശേഷം പുറത്തെടുത്തെങ്കിലും മണിക്കൂറോളം കിണറ്റിലെ വെള്ളത്തിനടിയില്‍ കിടന്നതിനാലാണ് കരടി ചത്തത്. 50 മിനുറ്റിന് ശേഷമാണ് വെള്ളത്തില്‍ വീണ കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 9.25 മണിയോടെ മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറില്‍ മുങ്ങിത്താഴുകയായിരുന്നു. വലയില്‍ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് അബോധാവസ്ഥയിലായ കരടി വെള്ളത്തിലേക്ക് വീണത്.

കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച തിരുവനന്തപുരം മ്യൂസിയത്തിലെ മൃഗഡോക്ടര്‍ ജേക്കബ് അലക്സാന്‍ഡര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജേക്കബ് പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കരടിയെ ജീവനോടെ പുറത്തെടുക്കാമെന്ന കാര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ടായിരുന്നു. ഇത്രയും നേരം വെള്ളത്തില്‍ കിടന്നതിനാല്‍ ജീവനുണ്ടാകുമോയെന്ന് സംശയമാണെന്ന് മൃഗഡോക്ടറും വ്യക്തമാക്കിയിരുന്നു. മോടോറുകള്‍ കിണറ്റിലിറക്കി വെള്ളം വറ്റിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങിയാണ് കരടിയെ പുറത്തെത്തിച്ചത്. 

ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ 20 അടി താഴ്ചയുള്ള കിണറ്റില്‍ കരടി വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയാവുകയായിരുന്നു. 

ബുധനാഴ്ച രാത്രി കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കൂട് പൊളിച്ച് കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ ബഹളം കേട്ട് ആളുകള്‍ പുറത്തെത്തി. ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്.

കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ മൃഗഡോക്ടര്‍ മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി പ്രദേശവാസികളായ മൂന്നുപേര്‍ കരടിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും ശ്വാസതടസ്സത്തെ തുടര്‍ന്ന് തിരിച്ചുകയറുകയും ചെയ്തു.

ഒടുവില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി വലയിലാക്കിയാണ് കരടിയെ പുറത്തെടുത്തത്. 
മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു. ഒരുമണിക്കൂറിലേറെ കരടി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. അതേസമയം, പ്രദേശത്ത് കരടിയെ കണ്ടതില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

Bear Died | വെള്ളത്തിനടിയിലായിരുന്ന കരടി ചത്തു; പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടര്‍


Keywords:  News, Kerala, Kerala-News, Local News, well, Bear, Forest Department, Veterinary-Doctor, Died, Thiruvananthapuram-News, Thiruvananthapuram: Bear Fell into well in Vellanad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia