Follow KVARTHA on Google news Follow Us!
ad

Bear | കോഴിയെ പിടിക്കാനെത്തി കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവച്ചു; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വലയിലാക്കി പുറത്തെടുത്തു

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി #തിരുവനന്തപുരം-വാർത്തകൾ, #Bear-Trapped, #Fell-into-Well, #Vellanad-News
തിരുവനന്തപുരം: (www.kvartha.com) വെള്ളനാട്ട് അര്‍ധരാത്രി ജനവാസ മേഖലയിലിറങ്ങിയ കരടി കോഴിയെ പിടിക്കൂടാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. 

ബുധനാഴ്ച രാത്രി കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

News, Kerala, Kerala-News, Local News, well, Bear, Forest Department, Veterinary-Doctor,  Thiruvananthapuram-News, Thiruvananthapuram: Bear Fell into well in Vellanad.


കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ തിരുവനന്തപുരം മ്യൂസിയത്തിലെ മൃഗഡോക്ടര്‍ ജേക്കബ് അലക്സാന്‍ഡര്‍ മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. 

കിണറ്റില്‍ വെള്ളം ഏറെയുണ്ടെന്നും നില കിട്ടുന്നില്ലെന്നുമാണ് കിണറ്റില്‍ ഇറങ്ങിയവര്‍ പറഞ്ഞത്. അതിനാല്‍ കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. ഒടുവില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കിണറ്റിലിറങ്ങി കരടിയെ വലയിലാക്കി പുറത്തെടുത്തത്. 
മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു. ഒരുമണിക്കൂറിലേറെ കരടി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു.


Keywords: News, Kerala, Kerala-News, Local News, well, Bear, Forest Department, Veterinary-Doctor,  Thiruvananthapuram-News, Thiruvananthapuram: Bear Fell into well in Vellanad.

Post a Comment