തലശ്ശേരി: (www.kvartha.com) പുലര്‍ചെ വീട്ടില്‍ മോഷണത്തിനായി കയറിയ മോഷ്ടാവിനെ പിടികൂടിയതായി പൊലീസ്. ന്യൂമാഹി ഗ്രാമ പഞ്ചായത് പരിധിയിലെ് ജബ്ബാറാണ് (56)റിമാന്‍ഡിലായത്. ന്യുമാഹി അഴീക്കലിലെ തബ്രീഷ- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ് ആര്‍ ഹൗസിലാണ് പ്രതി ഒളിച്ചുകടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് ഇയാള്‍ കവര്‍ചയ്ക്കെത്തിയത്. വീടിന്റെ മുകളിലെ ടെറസിലൂടെ കയറി സ്റ്റെയര്‍കേസിന്റെ പൂട്ടുപൊളിക്കുകയായിരുന്നു. ഈ സമയം ദമ്പതികളുടെ കുഞ്ഞിന് ഛര്‍ദി അനുഭവപ്പെട്ടതിനാല്‍ ഡോക്ടറെ കാണിച്ചുവന്നതിനുശേഷം വീട്ടില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ പൂട്ട് പൊളിക്കുന്ന ശബ്ദം ഫര്‍ദാനയുടെ ശ്രദ്ധയില്‍പെട്ടു.
രാത്രി ഉറക്കത്തിനായി കിടക്കാനുള്ളവട്ടത്തിലായിരുന്നു ഇവര്‍. ഉടന്‍ ഫര്‍ദാന അയല്‍വാസിയായ അശ്റഫിനെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. അശ്റഫെത്തി വീടുമുഴുവന്‍ തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴേക്കും വിവരമറിഞ്ഞ് ന്യൂമാഹി സി ഐ പി വി രാജന്‍, എസ് ഐമാരായ മഹേഷ് കണ്ടമ്പേത്ത്, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
പൊലീസ് നടത്തിയ തിരച്ചിലില്‍ സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങികിടക്കുകയായിരുന്ന ജബ്ബാറിനെ പിടികൂടുകയായിരുന്നു. സ്ഥിരം മോഷ്ടാവായ ഇയാളെ ന്യൂമാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Regional-News, Local-News, Accused, Arrested, Police, Theft, Thief, House, Family, Thalassery: Police caught thief who was hiding in the house.