A Raja | എ രാജയെ അയോഗ്യനാക്കിയ വിധിക്ക് താല്‍കാലിക സ്റ്റേ; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, വോട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല

 


കൊച്ചി: (www.kvartha.com) ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് താല്‍കാലിക സ്റ്റേ നല്‍കി സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ അനുവദിച്ചത്. അതുവരെ രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാജ ക്രൈസ്തവനായതിനാല്‍ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിക്കാന്‍ യോഗ്യതയില്ലെന്നുള്ള ഉത്തരവ് മാര്‍ച് 20നാണ് ഹൈകോടതി ഇറക്കിയത്. വ്യാജ ജാതി സര്‍ടിഫികറ്റ് നല്‍കിയാണു രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.

ഉത്തരവിലെ സ്റ്റേ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എ രാജ നല്‍കിയ ഹര്‍ജിയും ഹൈകോടതി തള്ളിയിരുന്നു. സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈകോടതി തള്ളിയതോടെ വീണ്ടും സാങ്കേതികമായി എ രാജ എംഎല്‍എ അല്ലാതായി.

A Raja | എ രാജയെ അയോഗ്യനാക്കിയ വിധിക്ക് താല്‍കാലിക സ്റ്റേ; നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, വോട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല

നേരത്തെ, സുപ്രീം കോടതിയില്‍ അപീല്‍ നല്‍കാന്‍ 10 ദിവസത്തേക്ക് വിധിക്ക് സ്റ്റേ അനുവദിച്ചിരുന്നു. സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയെങ്കിലും അപീലിലെ പിഴവ് മൂലം പരിഗണിച്ചില്ല. തുടര്‍ന്നാണു സ്റ്റേ കാലാവധി 20 ദിവസം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. 

എന്നാല്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നു വിലയിരുത്തി ജസ്റ്റിസ് പി സോമരാജന്‍ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെയാണ് അപീല്‍ സുപ്രീംകോടതി പരിഗണിക്കുന്നതു വരെ രാജ കാത്തിരിക്കേണ്ടി വന്നത്.

Keywords:  Temporary stay of judgment disqualifying A Raja, Kochi, News, Politics, Supreme Court, Disqualifying, Trending, Appeal, High Court, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia