Follow KVARTHA on Google news Follow Us!
ad

Samantha | 'ശാകുന്തളത്തോടെ സിനിമാ ജീവിതം അവസാനിച്ചു, ഒരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്, കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം'; നടി സാമന്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ തെലുങ്ക് നിര്‍മാതാവ് ചിട്ടിബാബു

സിനിമ പ്രമോഷനുകളില്‍ വളരെ വിലകുറഞ്ഞ തന്ത്രം പ്രയോഗിക്കുന്നു #ചെന്നൈ-വാർത്തകൾ, #Actress-Samantha-News, #Producer-Chitti Babu-News, #National-News
ചെന്നൈ: (www.kvartha.com) നടി സാമന്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ തെലുങ്ക് നിര്‍മാതാവ് ചിട്ടിബാബു. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിക്കെതിരെയുള്ള നിര്‍മാതാവിന്റെ വിമര്‍ശനം. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണെന്നുമായിരുന്നു ചിട്ടിബാബു പറഞ്ഞത്.

ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ സാമന്തയുടെ പുതിയ ചിത്രം ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ഇതാണ് വിമര്‍ശനത്തിന് കാരണം.

Telugu producer claims Samantha's career is over after Shaakuntalam failure, fans react, Chennai, News, Actress, Samantha, Criticism, Telugu producer, Chitti Babu, Cinema, Interview, National

'ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം തീര്‍ന്നു. വിവാഹമോചനത്തിന് ശേഷം ഉപജീവനമാര്‍ഗമായിട്ടാണ് പുഷ്പയിലെ ഐറ്റം ഗാനം ചെയ്തത്. താരപദവി നഷ്ടപ്പെട്ടതോടെ, ഇപ്പോള്‍ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുകയാണ്. സാമന്തയുടെ താരപദവി നഷ്ടപ്പെട്ടു, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം- എന്നും നിര്‍മാതാവ് അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ പ്രമോഷനുകളില്‍ വളരെ വിലകുറഞ്ഞ തന്ത്രമാണ് സാമന്ത പയറ്റുന്നത്. യശോദ സിനിമയുടെ സമയത്ത് കരഞ്ഞ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ശ്രമിച്ചു. ഇതുതന്നെയാണ് ശാകുന്തളത്തിലും ചെയ്തത്. കരഞ്ഞ് സഹതാപം നേടിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് എപ്പോഴും സാധ്യമാകില്ല. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്താല്‍ പ്രേക്ഷകര്‍ കാണും. ഇപ്പോള്‍ ചെയ്യുന്നത് വില കുറഞ്ഞതും ബുദ്ധിഭ്രമമുള്ളതുമായ പ്രവൃത്തികളാണ് - ചിട്ടിബാബു പറഞ്ഞു.

Keywords: Telugu producer claims Samantha's career is over after Shaakuntalam failure, fans react, Chennai, News, Actress, Samantha, Criticism, Telugu producer,
Chitti Babu, Cinema, Interview, National.

Post a Comment