Follow KVARTHA on Google news Follow Us!
ad

Temple Renovation | നെല്ലിയോട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കര്‍മവും നവീകരണ കലശവും സമാപിച്ചു

ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ് Nelliyott-Bagwati-Temple, Renovation, Puna-Prathik
തളിപ്പറമ്പ്: (www.kvartha.com) നെല്ലിയോട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കര്‍മവും നവീകരണ കലശവും സമാപിച്ചു. ഏപ്രില്‍ 20ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ദേവി പുന:പ്രതിഷ്ഠ ചടങ്ങിന് തുടക്കമായത്.

27ന് രാവിലെ പ്രതിഷ്ഠ നടന്നതിന് ശേഷം അന്ന് വൈകിട്ടോടെ അടച്ച നട ഞായറാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് തുറന്നത്. തുടര്‍ന്ന് പശുക്കിടാവിനെ കണി കാണിച്ചുകൊണ്ട് നട തുറന്നു. ക്ഷേത്രത്തില്‍ പുലര്‍ചെ ഹോമകലശാഭിഷേകം, തത്വകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകവും നടന്നു.

തുടര്‍ന്ന് ഭക്തര്‍ക്ക് ദേവിയെ തൊഴാനുള്ള സൗകര്യമൊരുക്കി, ദേവിയെ ദര്‍ശിക്കുന്നതിന് നൂറുകണക്കിന് വിശ്വാസികളാണ് പുലര്‍ചെ മുതല്‍ ക്ഷേത്ര സന്നിധിയിലെത്തിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്ന ദാനവുമുണ്ടായിരുന്നു. വൈകിട്ട് സാംസ്‌കാരികപരിപാടിയും നടന്നു.

News, Kerala-News, Kerala, Religion-News, Religion, Temple, Taliparamba, Nelliyott Bagwati Temple, Renovation, Puna Prathikshta, Taliparamba: Nelliyott Bagwati Temple Renovation and Puna Prathikshta ceremony completed.


Keywords: News, Kerala-News, Kerala, Religion-News, Religion, Temple, Taliparamba, Nelliyott Bagwati Temple, Renovation, Puna Prathikshta, Taliparamba: Nelliyott Bagwati Temple Renovation and Puna Prathikshta ceremony completed.

Post a Comment