മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന വിനുവിന്റെ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ പത്മനാഭന്‍ നടനും സംവിധായകനുമായ രഞ്ജിത്തും നേരത്തെ ഇതേ അഭിപ്രായം തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പത്മനാഭന്റെ വാക്കുകള്‍:
മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബര്‍സ്ഥാനിലേക്കുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാന്‍ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതില്‍ സിനിമാ സംവിധായകന്‍ വിനുവും ആര്യാടന്‍ ശൗകത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദര്‍ഭത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.
മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാള്‍ ദിവസങ്ങളില്‍ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ- പത്മനാഭന്‍ പറഞ്ഞു.
Keywords: T Padmanabhan Remembers Actor Mamukkoya, Kozhikode, News, T Padmanabhan, Writer, Criticism, Director, Ernakulam, Director Ranjith, Kerala.