Follow KVARTHA on Google news Follow Us!
ad

SC Instruction | മെഡികല്‍ പരിശോധനയ്ക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് അത്രയും ദൂരം ഇറക്കി നടത്തിച്ചത്? അതീഖ് അഹ് മദും സഹോദരന്‍ അശ്‌റഫും പൊലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി

കൊണ്ടുവരുന്ന വിവരം അക്രമികള്‍ എങ്ങനെയാണ് മനസിലാക്കിയതെന്ന് കോടതി #ദേശീയ-വാർത്തകൾ, #Delhi-News, SC-Directed, #UP-Govt, #Atiq-Ahmad-Death
ന്യൂഡെല്‍ഹി: (www.kvartha.com) സമാജ് വാദി പാര്‍ടി മുന്‍ എംപി അതീഖ് അഹ് മദിന്റെയും സഹോദരന്‍ അശ്‌റഫിന്റെയും മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വാഹനത്തിനു വെളിയിലിറക്കി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ്, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ അക്രമികള്‍ വെടിവച്ചു കൊന്നതെന്നാണ് കണ്ടെത്തല്‍.  

പൊലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോകാതെ ഇരുവരെയും അതിനു മുന്‍പേ വാഹനത്തില്‍നിന്ന് ഇറക്കി നടത്തിച്ചത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. 

പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും മെഡികല്‍ പരിശോധനയ്ക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രിയില്‍ എത്തും മുന്‍പേ വാഹനത്തില്‍ പുറത്തിറക്കി നടത്തിച്ചതെന്നും 
എന്തുകൊണ്ടാണ് അത്രയും ദൂരം നടത്തിച്ചതെന്നും കോടതി ചോദിച്ചു. 

'ഞങ്ങള്‍ ആ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു... എന്തുകൊണ്ടാണ് അവരെ ആശുപത്രിയുടെ പ്രവേശന കവാടത്തിലേക്ക് വാഹനത്തില്‍ കൊണ്ടുപോകാഞ്ഞത്? എന്തിനാണ് അവരെ നടത്തിച്ചത്?'- ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന പൊലീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയോട് അന്വേഷിച്ചു.

ആ ദിവസം അതീഖിനെയും അഷ്‌റഫിനെയും പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്‌റു ഡിവിഷനല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്ന വിവരം അക്രമികള്‍ എങ്ങനെയാണ് മനസിലാക്കിയതെന്നും യുപി സര്‍കാരിനോട് കോടതി ആരാഞ്ഞു.

തുടര്‍ന്ന് ഝാന്‍സിയില്‍വച്ച് അതീഖ് അഹി മദിന്റെ മകന്‍ ആസാദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തിലും റിപോര്‍ട് സമര്‍പിക്കാന്‍ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പെട്ട ബെഞ്ച് സംസ്ഥാന സര്‍കാരിനോട് നിര്‍ദേശിച്ചു. 

മാത്രമല്ല, പ്രയാഗ്രാജില്‍ വച്ച് അതീഖ് അഹ് മദിനെയും സഹോദരന്‍ അശ്‌റഫ് അഹ് മദിനെയും കൊലപ്പെടുത്തിയ സംഭവത്തിനുശേഷം അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി റിപോര്‍ട് സമര്‍പിക്കാനും കോടതി ഉത്തര്‍പ്രദേശ് സര്‍കാരിനോട് ആവശ്യപ്പെട്ടു. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അതീഖിന്റെ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 

അതിനിടെ, ഇരുവരുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കമിഷനെ നിയോഗിച്ചതായി സംസ്ഥാന സര്‍കാര്‍ കോടതിയെ അറിയിച്ചു. അതീഖും അശ്‌റഫും കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പാണ് അതീഖിന്റെ മകന്‍ ആസാദ് ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സര്‍കാര്‍ വാദം. ആസാദിന്റെ സംസ്‌കാരം നടന്ന ദിവസമാണ് അതീഖും അശ്‌റഫും കൊല്ലപ്പെട്ടത്.

News, National-News, National, Delhi-News, Case, Supreme Court of India, UP Govt, Lawyer, Judiciary, Supreme Court directs UP govt. to submit status report on steps taken post killing of Atiq Ahmed, his brother.


അലഹാബാദ് വെസ്റ്റ് എംഎല്‍എ ആയിരുന്ന രാജുപാലിനെ 2005 ല്‍ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്‌സാക്ഷി ഉമേഷ് പാലിനെ 2023 ഫെബ്രുവരിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് വധിച്ചെന്ന കേസില്‍ അതീഖ് അഹ് മദിനെയും അശ്‌റഫിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ കഴിഞ്ഞ 15ന് ആണ് ഇരുവരെയും മാധ്യമപ്രവര്‍ത്തകരെന്ന് നടിച്ചെത്തിയവര്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. 

അതേസമയം, 2017ന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് വിശാല്‍ തിവാരിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതീഖ് അഹ് മദിന്റെ മകന്‍ ആസാദിന്റെ വധം ഉള്‍പെടെ 183 ക്രിമിനലുകളെ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ വകവരുത്തിയതായി യുപി പൊലീസ് തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. 

Keywords: News, National-News, National, Delhi-News, Case, Supreme Court of India, UP Govt, Lawyer, Judiciary, Supreme Court directs UP govt. to submit status report on steps taken post killing of Atiq Ahmed, his brother.

Post a Comment