Summer Heat | പൂരത്തിന്റെ ലഹരിയിൽ തൃശൂർ; വേനലിൽ തളരാതിരിക്കാൻ ഒരുക്കിയിരിക്കുന്നത് മികച്ച സജ്ജീകരണങ്ങൾ
Apr 26, 2023, 12:02 IST
തൃശൂർ: (www.kvartha.com) പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തിലാണ് തൃശൂർ. കൊടിയേറിയതോടെ ആവേശം ഇരട്ടിയായി. ദേശങ്ങളിൽ ഇനി പൂരക്കാഴ്ചയുടെ ദിനങ്ങളാണ്. ഏപ്രിൽ 30നാണ് തൃശൂർ പൂരം. 28ന് സാമ്പിൾ വെടിക്കെട്ട് നടക്കും. കടുത്ത വേനൽ ചൂടിനിടെ നടക്കുന്ന പൂരത്തിന് കനത്ത സുരക്ഷയാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ളത്. വേനലിൽ വാടാതെ പൂരം കാണാൻ വിവിധ വകുപ്പുകളും തയ്യാറിലാണ്. മുൻ വർഷത്തേക്കാൾ കൂടുതൽ ജനങ്ങളെത്തുമെന്നതിനാൽ കൂടുതൽ മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പൂരം കാണാൻ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതൽ ആളുകളെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം പേർ വരെ കുടമാറ്റം കാണാൻ സാധാരണ എത്തിച്ചേരാറുണ്ട്. ഇവർക്ക് ആവശ്യമായ കുടിവെള്ളം, മെഡികൽ സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തും.
പൂരത്തിനെത്തിച്ചേരുന്നവർക്കും ഡ്യൂടിയിലുള്ള ഉദ്യോഗസ്ഥർക്കും ആവശ്യമായ കുടിവെള്ളം വിതരണം ചെയ്യന്നതിനുമുള്ള ചുമതല തൃശൂർ കോർപറേഷനാണ.
കഴിഞ്ഞ വർഷം 50 ഇടങ്ങളിലായി കുടിവെള്ള വിതരണം നടത്തിയിരുന്നു. ഇക്കുറി 100 പോയിന്റുകളിൽ കുടിവെള്ളം വിതരണം ചെയ്യും. 50 കുടിവെള്ള ടാപുകൾ സജ്ജമാക്കിയിരുന്നിടത്ത് ഇക്കുറി 100 ടാപുകൾ സജ്ജമാക്കും. തൃശൂർ റൗണ്ടിൽ ഏഴ് ടാപുകളാണ് കോർപറേഷൻ തയ്യാറാക്കാറുള്ളത്. ഇത്തവണ അത് 15 ആയി ഉയർത്തി. ഇതിനു പുറമെ സന്നദ്ധ സംഘടനകളുടെ ടാപ്പുകളൂം കുടിവെള്ള വിതരണവും റൗണ്ടിലും നഗരത്തിലും ഉണ്ടാകും. കഴിഞ്ഞ വർഷം 15000 ലിറ്റർ സംഭാരമാണ് കോർപറേഷൻ വിതരണം ചെയ്തത്. ഇത്തവണ 30000 ലിറ്റർ സംഭാരം നൽകും.
കുടമാറ്റത്തോടനുബന്ധിച്ച് മൂന്നുമണിക്കൂറോളം ജനങ്ങൾ പാറമേക്കാവ് പരിസരത്ത് കാത്തുനിൽക്കുന്ന സാഹചര്യമുണ്ട്. ഇവിടെ എട്ടു പോയിന്റുകളിൽ സംഭാരവും കുടിവെള്ളവും പാറമേക്കാവ് ദേവസ്വം വിതരണം ചെയ്യും. പൂരത്തിനുശേഷം പാക്കറ്റുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മുൻ വർഷങ്ങളിലേതുപോലെ മാതൃകാപരമായ രീതിയിൽ തന്നെ കോർപറേഷൻ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം 300 ടൺ മാലിന്യമാണ് പൂരത്തിനുശേഷം കോർപറേഷൻ സംസ്കരിച്ചത്. നഗരത്തിൽ പലയിടങ്ങളിലായി മാലിന്യം ശേഖരിക്കുന്നതിനായി ബിന്നുകൾ സ്ഥാപിക്കും.
അഗ്നിരക്ഷാ സേനയുടെ 100 സ്‌ട്രെചറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ 20 ആംബുലൻസുകൾ ഉണ്ടായിരുന്നിടത്ത് ഇത്തവണ 37 എണ്ണമുണ്ട്. അത്യാധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള രണ്ട് ആംബുലൻസുകളും ഇക്കൂട്ടത്തിലുണ്ട്. ചൂട് കണക്കിലെടുത്ത് കുപ്പിവെള്ളം കരുതുന്നതിനും തൊപ്പി ധരിക്കുന്നതിനും ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതിനും പൂരം കാണാൻ എത്തുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ ഉണർത്തുന്നു.
Keywords: News, Kerala, Thrissur-Pooram, Religion, Summer Heat, Temple, Festival, History, District Collector, Drinking Water, Summer Heat: Best preparations for public to watch Thrissur Pooram.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.