Follow KVARTHA on Google news Follow Us!
ad

Seeks help | ഫ് ളാറ്റില്‍ കുടുങ്ങിയിട്ട് 8 ദിവസം, കുടിവെള്ളവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നു; പുറത്തിറങ്ങാനാവാത്ത വിധം വെടിവയ്പ്പാണെന്നും നാട്ടിലെത്താന്‍ സര്‍കാര്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട് അഗസ്റ്റിന്റെ ഭാര്യ

താനും മകളും ഇവിടെ ഭയന്നാണ് കഴിയുന്നതെന്ന് സൈബല #Sudan-Crisis-News, #Clash-News, #Malayali-Man-Death-News, #ലോക-വാർത്തകൾ
ഖാര്‍തൂം: (www.kvartha.com) ഖാര്‍തൂമിലെ ഫ് ളാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസമായെന്നും കുടിവെള്ളവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും വ്യക്തമാക്കി സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട് അഗസ്റ്റിന്റെ ഭാര്യ സൈബല.

ഇവിടെ പുറത്തിറങ്ങാനാവാത്ത വിധം വെടിവയ്പ്പാണെന്നും നാട്ടിലെത്താന്‍ സര്‍കാര്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. സമീപ ഫ് ളാറ്റുകളിലുള്ളവരെയെല്ലാം വിവിധ രാജ്യങ്ങള്‍ മടക്കിക്കൊണ്ടു പോയെന്നും താനും മകളും ഇവിടെ ഭയന്നാണ് കഴിയുന്നതെന്നും സൈബല പറഞ്ഞു. അതേസമയം സുഡാനില്‍നിന്ന് ഇന്‍ഡ്യക്കാരടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സഊദി അറേബ്യ അറിയിച്ചു.

Sudan Crisis: Malayalee Woman seeks help who stuck in Sudan, Sudan, Flat, News, Phone Call, Army, Saudi Arabia, Malayali, Food, World

സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണ് സൗഹൃദ രാഷ്ട്രങ്ങളുടെ പൗരന്മാരെ കൂടി രക്ഷപ്പെടുത്തിയതെന്ന് സഊദി വ്യക്തമാക്കിയത്. 157 പേരെയാണ് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സഊദി പൗരന്മാരാണ്. ഇന്‍ഡ്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍. കൂടുതല്‍ രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സുഡാന്‍ സൈന്യം വ്യക്തമാക്കി.

കാനഡയിലുള്ള മകനെ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട് അഗസ്റ്റിന്‍ താമസിക്കുന്ന ഫ് ളാറ്റിന്റെ ജനലിലൂടെ വെടിയേറ്റ് മരിക്കുന്നത്. മരിച്ച് മൂന്നാമത്തെ ദിവസം മാത്രമാണ് മൃതദേഹം വീട്ടില്‍ നിന്നും മാറ്റാനായത്.

Keywords: Sudan Crisis: Malayalee Woman seeks help who stuck in Sudan, Sudan, Flat, News, Phone Call, Army, Saudi Arabia, Malayali, Food, World. 

Post a Comment