Follow KVARTHA on Google news Follow Us!
ad

Drowned | മലയാറ്റൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പ്ലാപ്പള്ളി കവലക്ക് സമീപം വെള്ളിമറ്റം വീട്ടില്‍ മുരളിയുടെ മകന്‍ ജഗനാഥന്‍ ആണ് മരിച്ചത് #Student-Drowned-News, #Jaganadan-Death-News, #കേരള-വാർത്തകൾ
കാലടി: (www.kvartha.com) മലയാറ്റൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ നീലീശ്വരം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലാപ്പള്ളി കവലക്ക് സമീപം വെള്ളിമറ്റം വീട്ടില്‍ മുരളിയുടെ മകന്‍ ജഗനാഥന്‍ (14) ആണ് മരിച്ചത്.

Student drowned in river, Kalady, News, Ernakulam, Dead Body, Student, Drowned, Hospital, Students, Kerala

നീലീശ്വരം എസ് എന്‍ ഡി പി സ്‌കൂള്‍ വിദ്യാര്‍ഥികളായ അഞ്ചു പേരാണ് തിങ്കളാഴ്ച പുഴയില്‍ എത്തിയത്. ഇതില്‍ നാലുപേര്‍ കുളിക്കാന്‍ ഇറങ്ങി. കുട്ടികള്‍ പുഴയില്‍ മുങ്ങി താഴുന്നത് കടവില്‍ ചൂണ്ടയിട്ടിരുന്നയാള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. എന്നാല്‍ ജഗനാഥനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെയാണ് ജഗനാഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താലൂക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടം നടത്തും. ജഗനാഥന്റെ മാതാവ്: സുധ, സഹോദരന്‍: ജിനദേവ്.

Keywords: Student drowned in river, Kalady, News, Ernakulam, Dead Body, Student, Drowned, Hospital, Students, Kerala. 

Post a Comment