കണ്ണൂര്‍: (www.kvartha.com) എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന് ഏപ്രില്‍ 23ന് കണ്ണൂരില്‍ തുടക്കമാകും. 'നമ്മള്‍ ഇന്‍ഡ്യന്‍ ജനത' എന്ന പ്രമേയം അടിസ്ഥാനമാക്കി ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപനം കൂടിയാണ് ഗോള്‍ഡന്‍ ഫിഫ്റ്റി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള 2000 വിദ്യാര്‍ഥികള്‍ സ്ഥിരം പ്രതിനിധികളായിരിക്കും. 'പുസ്തകലോകം' - മെഗാ ബുക്‌ഫെയര്‍, എഡ്യുസൈന്‍ - കരിയര്‍ 4.0 വിദ്യാഭ്യാസ മേള, വിദ്യാര്‍ഥി സമ്മേളനം, പൊതുസമ്മേളനങ്ങള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഓപണ്‍ ഫോറങ്ങള്‍, പ്രഭാഷണങ്ങള്‍ അടക്കമുള്ള വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടിട്ടുണ്ട്.
29ന് മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റാലിയും ശേഷം പൊതുസമ്മേളനവും നടക്കും. പെരുന്നാള്‍ ദിനത്തില്‍ 50 കലാകാരന്മാര്‍ പങ്കെടുക്കുന്ന മദീന പൂന്തോപ്പ് കാവ്യാസ്വാദനവും പ്രകീര്‍ത്തനരാവും ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 23ന് രാവിലെ കേരളത്തിലെ 50 ദര്‍ഗകളില്‍ സിയാറത്തിനുശേഷം പ്രവര്‍ത്തകര്‍ പതാകയുമായി കണ്ണൂരിലേക്ക് വരും. വൈകുന്നേരം മൂന്ന് മണിക്ക് 50 മുന്‍കാല നേതാക്കള്‍ പതാക ഉയര്‍ത്തും. എഡ്യുസൈന്‍ കരിയര്‍ 4.0 എന്ന ശീര്‍ഷകത്തിലുള്ള കരിയര്‍ എക്സ്പോ എസ് എസ് എഫ് വിദ്യാര്‍ഥി സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും.
എസ് എസ് എഫിന്റെ കരിയര്‍ വിഭാഗമായ വിസ്ഡം എഡ്യുകേഷന്‍ ഫൗന്‍ഡേഷന്‍ ഓഫ് ഇന്‍ഡ്യ (വെഫി)യുടെ നേതൃത്വത്തിലാണ് എഡ്യുസൈന്‍ കരിയര്‍ എക്സ്പോ നടക്കുക. വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ, നിയമപഠനം, മെഡികല്‍, എന്‍ജിനീയറിങ്, ഓണ്‍ലൈന്‍ കോഴ്സുകള്‍, സ്‌കോളര്‍ഷിപുകള്‍, ഫെലോഷിപുകള്‍, വിദേശ യൂനിവേഴ്സിറ്റികള്‍, സര്‍ടിഫികറ്റ് കോഴ്സുകള്‍, ഷോര്‍ട് ടേം കോഴ്സുകള്‍, അപ്സ്‌കിലിംഗ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച ചെയ്യുന്ന നൂറോളം സ്റ്റാളുകള്‍ എഡ്യുസൈനില്‍ സംവിധാനിക്കും.
250 ല്‍ അധികം കരിയര്‍ മെന്റര്‍മാരുടെ സേവനം ലഭിക്കും. 25 ലധികം കേന്ദ്ര സര്‍വകലാശാല പ്രതിനിധികളും 15 ലധികം അന്താരാഷ്ട്ര യൂണിവേഴ്സിറ്റി പ്രതിനിധികളും സംബന്ധിക്കും. മൈക്രോസോഫ്റ്റ് ഉള്‍പെടെ വ്യത്യസ്ത ബഹുരാഷ്ട്ര കംപനികളുടെ പ്രതിനിധികളുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ എക്‌സ്‌പോയില്‍ അവസരം ഉണ്ടാവും.
ദീപു എസ് നാഥ്, രാഹുല്‍ റെഡ്ഡി മൈക്രോസോഫ്റ്റ്, ഐ ഐ എം കാലിക്കറ്റ് പ്രൊഫസര്‍ രൂപേഷ് കുമാര്‍, മുഹമ്മദ് നദീം, ജമാല്‍ മാളിക്കുന്ന്, നാസര്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന വിദേശ പഠന സമ്മിറ്റുമുണ്ടാകും.
ഏപ്രില്‍ 23 വൈകുന്നേരം 5 മണിക്ക് വെന്യു ഓവണിങ് സെഷനില്‍ മേയര്‍ ടി ഒ മോഹനന്‍, കെ സുധാകരന്‍ എംപി, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ വിവിധ പവലിയനുകള്‍ ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 26 മുതല്‍ 28 വരെ നാല് വേദികളിലായി നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ രാജ്യത്തിന്റെ വര്‍ത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂടം, മാധ്യമങ്ങള്‍, ജനാധിപത്യം, അംബേദ്കറിന്റെ രാഷ്ട്ര സങ്കല്‍പങ്ങള്‍, മതേതര കേരളം: ആകുലതകള്‍, ആശ്വാസങ്ങള്‍, ചരിത്രത്തിന്റെ നിറംമാറ്റങ്ങള്‍, വ്യാജ നിര്‍മിതികളുടെ ബദലുകള്‍ തുടങ്ങി 30 വിഷയങ്ങളില്‍ മുന്‍ ലോകസഭ സെക്രടറി ജെനറല്‍ പി ഡി ടി ആചാര്യ, ആര്‍ രാജഗോപാല്‍, വിനില്‍ പോള്‍, പി ജെ വിന്‍സന്റ്, പി ബി സലീം, ഡോ. കെ എം അനില്‍, കെ കെ ബാബുരാജ്, സണ്ണി എം കപിക്കാട്, സുകുമാരന്‍ ചാലിഗ്ദ്ധ, രാജീവ് ശങ്കരന്‍, എം ലിജു, ഡോ. മുസ്തഫ സി യു, പി കെ സുരേഷ് കുമാര്‍, സനീഷ് ഇളയിടത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഏപ്രില്‍ 27 മുതല്‍ 29 വരെ രണ്ടായിരത്തിലധികം സ്ഥിരം പ്രതിനിധികള്‍ സെഷനുകളില്‍ പങ്കെടുക്കും. 29ന് വൈകിട്ട് നാല് മണിയോടെ വിദ്യാര്‍ഥികളുടെ റാലി ആരംഭിക്കും. 7500 യൂനിറ്റുകളിലെ സംഘടനാ ഭാരവാഹികള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരക്കും. പിന്നില്‍ അംഗത്വമെടുത്ത പ്രവര്‍ത്തകരും അണി ചേരും. വൈകുന്നേരം ഏഴ് മണിക്ക് ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനത്തിന് തുടക്കമാകും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദു റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഫിര്‍ദൗസ് സുറൈജി സഖാഫി (എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്), അബ്ദുല്ലക്കുട്ടി ബാഖവി (സമസ്ത കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്), ഹാമിദ് മാസ്റ്റര്‍ (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഡയറക്ടര്‍), നിസാര്‍ അതിരകം (എസ് വൈ എസ് കണ്ണൂര്‍ ജില്ല ജെനറല്‍ സെക്രടറി), ഡോ. എം എസ് മുഹ് മദ് (എസ് എസ് എഫ് സംസ്ഥാന സെക്രടറി) തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kerala-News, Kannur-News, Kannur, SSF, Golden Fifty, Top Headlines, Ramadan, Press Meet, Press Club, SSF Golden Fifty; Student conference started on April 23 in Kannur.