Follow KVARTHA on Google news Follow Us!
ad

Starship | വിക്ഷേപിച്ച് 3 മിനുറ്റ് മാത്രം; തൊട്ടുപിന്നാലെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

ആദ്യ ഘട്ടം രണ്ടാംഘട്ടത്തില്‍ നിന്ന് വേര്‍പ്പെടും മുന്പാണ് പ്രശ്‌നമുണ്ടായത് #ലോക-വാർത്തകൾ, #SpaceXs-Starship, #Inaugural-Test, #Explodes-Midair, #Texas
ടെക്‌സാസ്: (www.kvartha.com) വിക്ഷേപണത്തിന് തൊട്ടുപിന്നാലെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് മൂന്ന് മിനുറ്റ് കഴിഞ്ഞപ്പോഴാണ് റോകറ്റ് പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ഷിപ് ക്യാപ്‌സൂള്‍ മൂന്ന് മിനുറ്റിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്. ആദ്യ ഘട്ടം രണ്ടാംഘട്ടത്തില്‍ നിന്ന് വേര്‍പ്പെടും മുന്പാണ് പ്രശ്‌നമുണ്ടായത്. 

ടെക്‌സാസിലെ ബോകാ ചികായിലെ വിക്ഷേപണത്തറയില്‍ നിന്നാണ് റോകറ്റ് വിക്ഷേപിച്ചത്. എന്നാല്‍ ലോഞ്ച് പാഡില്‍ നിന്ന് റോകറ്റ് പറന്നുയര്‍ന്നത് തന്നെ വലിയ വിജയമായാണ് സ്‌പേസ് എക്‌സ് കണക്കാക്കുന്നത്. പരാജയം പ്രതീക്ഷിതമാണെന്നും ഇന്നത്തെ വിക്ഷേപണത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സ്റ്റാര്‍ഷിപിനെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സ്‌പേസ് എക്‌സ് പ്രതികരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്ഥാനമുള്ള റോകറ്റാണ് നിലവില്‍ പൊട്ടിത്തെറിച്ചത്. ഇലോണ്‍ മസ്‌കാണ് സ്‌പേസ് എക്സിന്റെ സ്ഥാപകനും സിഇഒയും. അടുത്ത സ്റ്റാര്‍ഷിപ് പരീക്ഷണ ലോഞ്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു. പരീക്ഷണ പറക്കല്‍ ഒന്നരമണിക്കൂറാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തകരാര്‍ കാരണം പരീക്ഷണം വിജയിച്ചില്ല. 

സ്റ്റാര്‍ഷിപിന്റെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. സ്റ്റാര്‍ഷിപ് പേടകവും സൂപര്‍ ഹെവി എന്ന റോകറ്റും അടങ്ങുന്നതായിരുന്നു സ്റ്റാര്‍ഷിപ് സംവിധാനം. ഇത് പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മിതമാണ്. ഒരു യാത്രയില്‍ സ്റ്റാര്‍ഷിപിന് 250 ടണ്‍ ഭാരം ഉയര്‍ത്താനും 100 പേരെ ഉള്‍ക്കൊള്ളാനും കഴിയുമെന്നും പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണെന്നുമാണ് റിപോര്‍ട് ചെയ്തത്.

2025ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് നാസ സ്‌പേസ് എക്‌സ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 1972ല്‍ അപ്പോളോ ദൗത്യം അവസാനിച്ചതിന് ശേഷം നാസ ഇത്തരമൊരു ശ്രമം നടത്തുന്നത് ഇത് ആദ്യമാണ്. 50 മീറ്റര്‍ ഉയരമുള്ള സ്‌പേസ്‌ക്രാഫ്റ്റ് ബഹിരാകാശ യാത്രികരേയും അവരുടെ സാധന സാമഗ്രഹികളും ബഹിരാകാശത്തേക്ക് കൊണ്ടുപോവാന്‍ ഉദ്ദേശിച്ചാണ് നിര്‍മിതമായിട്ടുള്ളത്.

News, World, World-News, Texas, SpaceXs-Starship, Inaugural-Test, Explodes, Technology, Elon Musk, Video, Social Media, SpaceX’s Starship rocket lifts off for inaugural test flight but explodes midair.


അതേസമയം ഐഎസ്ആര്‍ഒ പുതിയ ദേശീയ ബഹിരാകാശ നയം പുറത്ത് വിട്ടു. ബഹിരാകാശ രംഗത്ത് സമൂല മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന നയത്തിന് ഏപ്രില്‍ ആദ്യവാരമാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഐഎസ്ആര്‍ഒ ഗവേഷണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കും. സ്വകാര്യ മേഖലയ്ക്ക് റോകറ്റ് നിര്‍മാണത്തിനും, വിക്ഷേപണ സംവിധാനങ്ങള്‍ സ്വയം നിര്‍മിക്കാനും, ഉപഗ്രഹ വികസനത്തിനും അനുമതി നല്‍കുന്നതാണ് പുതിയ നയം. ഇന്‍സ്‌പേസ് ആയിരിക്കും. രാജ്യത്തെ ബഹിരാകാശ രംഗത്തെ നിയന്ത്രിക്കുക. സ്വകാര്യ മേഖല വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ഇന്‍സ്‌പേസില്‍ നിന്നാണ് നേടേണ്ടത്. ഉപഗ്രഹ വിക്ഷേപണ കരാറുകളെല്ലാം ന്യൂ സ്‌പേസ് ഇന്‍ഡ്യ എന്ന പുതിയ വാണിജ്യ വിഭാഗം വഴിയായിരിക്കും.

Keywords: News, World, World-News, Texas, SpaceXs-Starship, Inaugural-Test, Explodes, Technology, Elon Musk, Video, Social Media, SpaceX’s Starship rocket lifts off for inaugural test flight but explodes midair.

Post a Comment