Follow KVARTHA on Google news Follow Us!
ad

Viral Video | നിസ്‌കാരത്തിനായി മസ്ജിദിനകത്ത് കയറിയ മുസ്ലിംകള്‍ പുറത്ത് അഴിച്ചുവച്ച ചെരിപ്പുകള്‍ മനോഹരമായി അടുക്കിവെച്ച് സിഖ് മത വിശ്വാസി; വീഡിയോ വൈറല്‍; കയ്യടിച്ച് നെറ്റിസന്‍സ്

Sikh devotee arranges sandals neatly in mosque; video goes viral, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com) നിസ്‌കാരത്തിനായി മസ്ജിദിനകത്ത് കയറിയ ഇസ്ലാം മത വിശ്വസികള്‍ പുറത്ത് അഴിച്ചുവച്ച ചെരിപ്പുകള്‍ മനോഹരമായി അടുക്കിവെക്കുന്ന സിഖ് മത വിശ്വാസിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ബര്‍ദുബൈയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ നിന്നുള്ളതാണ് ദൃശ്യം. കെപി ശകീര്‍ എന്ന ഉപയോക്താവാണ് ഫേസ്ബുകില്‍ വീഡിയോ പങ്കുവെച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ അതിവേഗം പ്രചരിച്ചു.
            
News, World, Top-Headlines, Dubai, Gulf, Viral, Video, Ramadan, Religion, Masjid, UAE, Sikh devotee arranges sandals neatly in mosque; video goes viral.

പള്ളിയില്‍ നിസ്‌കാരത്തിനായി കയറിയവര്‍ പുറത്ത് പരക്കെ അലസമായി അഴിച്ചുവെച്ച ചെരിപ്പുകള്‍ ഓരോന്നിന്റെയും ജോഡി കണ്ടെത്തി പെറുക്കിയെടുത്ത് കൃത്യമായും മനോഹരമായും സിഖ് മത വിശ്വാസി അടുക്കിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തിന്റെ അടുത്തെത്തി സ്നേഹാദരവുകള്‍ പ്രകടിപ്പിച്ച് താന്‍ കുറച്ചുസമയം ഒപ്പം കൂടിയെങ്കിലും അദ്ദേഹം തന്റെ പ്രവൃത്തിയില്‍ തന്നെ മുഴുകിയെന്ന് ശാകിര്‍ കുറിച്ചു.

ഇത്തരമൊരു പ്രവൃത്തിയുടെ പ്രചോദനമെന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, 'വീടുകളിലായാലും, ആരാധനാലയങ്ങളിലായാലും പാദരക്ഷകള്‍ അഴിച്ച് വെക്കുന്നത് വൃത്തിയിലും വെടിപ്പിലും ആകുന്നത് കുടുംബങ്ങളിലും, പരസ്പരം മനുഷ്യരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവാന്‍ കാരണമാവും. ഇവിടെ പ്രാര്‍ഥിക്കാന്‍ വരുന്നവരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'.


സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ സിഖ് മത വിശ്വാസിയുടെ പ്രവര്‍ത്തനത്തെ വാരിക്കോരി അഭിനന്ദിക്കുകയാണ്. മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ഇക്കാലത്ത് ഇത്തരം മാതൃകകള്‍ വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു ഉപയോക്താവ് കുറിച്ചു. 120 വര്‍ഷത്തിലധികം പഴക്കമുള്ള ബര്‍ദുബൈയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രവാസികളും സ്വദേശികളുമായുമായ നിരവധി പേരാണ് പ്രാര്‍ഥനയ്ക്ക് എത്തുന്നത്. അമുസ്ലിംകള്‍ക്കും നിശ്ചിത സമയത്ത് പ്രവേശനമുള്ളതിനാല്‍ ദുബൈയുടെ സാംസ്‌കാരിക കേന്ദ്രമായി കൂടി ഇത് അറിയപ്പെടുന്നു.

Keywords: News, World, Top-Headlines, Dubai, Gulf, Viral, Video, Ramadan, Religion, Masjid, UAE, Sikh devotee arranges sandals neatly in mosque; video goes viral.
< !- START disable copy paste -->

Post a Comment