Follow KVARTHA on Google news Follow Us!
ad

Kudamattam | നിറങ്ങൾ വിടരുന്ന പൂരവിസ്‌മയം; കാണികളും ആവേശത്തിലാഴ്ത്തുന്ന 'കുടമാറ്റ'ത്തിന്റെ വിശേഷങ്ങൾ

#Thrissur-Pooram-News, #Temple-Festival, #Kerala-History, #തൃശൂർ-വാർത്തകൾ
തൃശൂർ: (www.kvartha.com) നിറങ്ങൾ വിടരുന്ന പൂരവിസ്മയമാണ് കുടമാറ്റം. വാശിയോടെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തുമ്പോൾ കാണികളും ആവേശത്തിലാവുന്നു. ഇലഞ്ഞിത്തറ മേളത്തിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് പൂരങ്ങൾ തമ്മിൽ കാണുന്നതാണ് കുടമാറ്റം. ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

News, Kerala, Thrissur, Kudamattam, Temple, Festival, History, Religion, Significance of Kudamattam in Thrissur Pooram,

തൃശൂരില്‍ പൂരം ആരംഭിച്ചിട്ട് 200 കൊല്ലമെങ്കിലുമായിട്ടുണ്ടാവുമെന്നാണ് ചരിത്രം പറയുന്നത്. ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് ആദ്യമായി പൂരം കൊണ്ടാടിയത്. അന്നുവരെ ആറാട്ടുപുഴ പൂരമായിരുന്നു പൂരങ്ങളില്‍ ഏറ്റവും പ്രധാനം. അതേസമയം, തൃശൂർ പൂരത്തിൽ കുടമാറ്റം ഇടം നേടിയിട്ട് 100 വർഷത്തെ പഴക്കമാണുള്ളതെന്നാണ് പഴമക്കാർ പകർന്ന വിവരം. പിന്നീടത് തൃശൂർ പൂരത്തിന്റെ മുഖമുദ്രയായി തന്നെ മാറി.

ചരിത്രം

വർഷങ്ങൾക്ക് മുമ്പ് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കത്തിന് ശേഷം അഭിമുഖമായി നിന്നു. ഇരു ദേവസ്വത്തിന്റെയും ആനപ്പുറത്ത് പതിവുപോലെ കുടകളുണ്ടായിരുന്നു. പെട്ടെന്നൊരു വിഭാഗം ആനപ്പുറത്തെ കുടയിറക്കി മറ്റൊരു സെറ്റ് കുട ആനപ്പുറത്തേറ്റി. അപ്രതീക്ഷിത സംഭവത്തിൽ അമ്പരന്ന മറുവിഭാഗം, പൂരം കാണാന്‍ വന്നവരുടെ കുടകള്‍ വാങ്ങി ആനപ്പുറത്തേറ്റി. അടുത്ത വർഷം ഇരുവിഭാഗവും കരുതി തന്നെ എത്തുകയും പിന്നീട് തൃശൂർ പൂരത്തിന്റെ അഭിവാജ്യ ഘടകമാവുകയും ചെയ്തുവെന്നാണ് പറയുന്നത്.

ആവേശം വിതറുന്ന കുടമാറ്റം

തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം നടക്കുക. ആദ്യം തിരുവമ്പാടി വിഭാഗമാണ് തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുക. പിന്നീട് ശക്തൻ തമ്പുരാനെ വലം വച്ചു വരും. പിന്നാലെ പാറമേക്കാവും. ഇരുവിഭാഗവും മുഖാമുഖം വന്നതിനു ശേഷം കുടമാറ്റം തുടങ്ങുകയായി. ആദ്യം വർണക്കുടകളാണെങ്കിൽ പിന്നീട് പുതുമയാർന്ന കുടകൾ ഓരോന്നായി പുറത്തു വരും. ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്താൻ പാടുള്ളൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റ് 14 ആനകൾക്ക് ഉയർത്തുന്ന കുടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ച് നടത്തുന്ന കുടമാറ്റത്തെ പ്രോത്സാഹിപ്പിച്ച് വലിയ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ വരവേൽക്കുന്നത്.

Keywords: News, Kerala, Thrissur, Kudamattam, Temple, Festival, History, Religion, Significance of Kudamattam in Thrissur Pooram.
< !- START disable copy paste -->

Post a Comment