Follow KVARTHA on Google news Follow Us!
ad

Teaser | ഭയത്തിന്റെ മുള്‍മുനയിലേക്ക് വലിച്ചിടുന്ന രംഗങ്ങള്‍; ഷാജി കൈലാസിന്റെ ഹൊറര്‍ ത്രിലര്‍ 'ഹണ്ട്' ടീസര്‍ പുറത്ത്

അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന 'ഹണ്ടില്‍' കാംപസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് നിവര്‍ത്തുന്നത്

കൊച്ചി: (www.kvartha.com) ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. ഭയത്തിന്റെ മുള്‍മുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങള്‍. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്‌സ്യല്‍ ഡയറക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും 'ഹണ്ടി'ലുണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. 

ഒരു ഹൊറര്‍ ത്രിലര്‍ ചിത്രമായിട്ടാണ് 'ഹണ്ട്' ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരു വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ത്തന്നെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. മെഡികല്‍ കാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. 

അതിഥി രവിയുടെ 'ഡോ. സാറ'  ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തുന്നു.

News, Kerala, Kochi, Kochi-News, Entertainment, Bhavana, Actress, Director, Producer, Teaser, Entertainmen-News, Shaji Kailas directing film 'Hunt' teaser out.


ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന 'ഹണ്ടില്‍' കാംപസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് നിവര്‍ത്തുന്നത്.  

 

Keywords: News, Kerala, Kochi, Kochi-News, Entertainment, Bhavana, Actress, Director, Producer, Teaser, Entertainmen-News, Shaji Kailas directing film 'Hunt' teaser out. 

Post a Comment