Follow KVARTHA on Google news Follow Us!
ad

Beach Security | കണ്ണൂരിലെ പ്രധാന ബീചുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് രാമചന്ദ്രന്‍ കടന്നപ്പളളി എംഎല്‍എ

ഭരണാനുമതിയായ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണം Security-System, Kannur-News, Kannur-Beaches, MLA
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ പ്രധാന ബീചുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയാണ് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ക്വാറി ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കണമെന്നും ക്വാറി മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും കെ പി മോഹനന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആലക്കോട് -പൂരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനടുത്ത് കര സംരക്ഷണത്തിനായി 1.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തികാനുമതിക്ക് സമര്‍പിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂടീവ് എന്‍ജിനീയര്‍ അറിയിച്ചു. വിജിന്‍ എം എല്‍ എയുടെ യോഗ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

കവ്വായി ബോട് ജെട്ടി നിര്‍മാണ ഭാഗമായി ഡ്രെഡ്ജ് ചെയ്ത മണല്‍ ലേലം ചെയ്ത് നീക്കന്നതിന് റീ ടെണ്ടര്‍ വെച്ചതായി ഇന്‍ലാന്റ് നാവിഗേഷന്‍ എക്‌സിക്യൂടീവ് എന്‍ജിനീയര്‍ അറിയിച്ചു. ടി ഐ മധുസൂദനന്‍ എം എല്‍ എയുടെ യോഗ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

പയ്യന്നൂര്‍ നഗരസഭാ കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെ ഐ ഐ ഡി സി എക്‌സിക്യൂടീവ് എന്‍ജിനീയര്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂടീവ് എന്‍ജിനീയര്‍, പയ്യന്നൂര്‍ നഗരസഭാ സെക്രടറി എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് ധാരണയിലെത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.

തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായതിലെ തടിക്കടവ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, പരിയാരം പഞ്ചായതിലെ കുറ്റ്യേരി ഹൈസ്‌കൂള്‍, കുറ്റിയാട്ടൂര്‍ പഞ്ചായതിലെ ചുട്ടകപ്പാറ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന തടിക്കടവ്, കുറ്റ്യേരി സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപയും ചട്ടുകപ്പാറ സ്‌കൂളിന് 1.30 കോടി രൂപയുമാണ് അനുവദിച്ചത്. പണം അനുവദിച്ച് വര്‍ഷമൊന്നായിട്ടും നിര്‍മാണ പ്രവൃത്തികള്‍ നീങ്ങുന്നില്ലെന്ന എം വി ഗോവിന്ദന്‍ എം എല്‍ എയുടെ പ്രതിനിധിയുടെ യോഗ നിര്‍ദേശത്തെ തുര്‍ന്നാണിത്.

പഴശ്ശി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തില്‍ കുടിവെള്ള വിതരണം, ജലസേചനം എന്നിവയുടെ കാര്യത്തില്‍ കൃത്യമായ ആസൂത്രണം കൈക്കൊള്ളണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം വേണമെന്നും സണ്ണി ജോസഫ് എം എല്‍ എ നിര്‍ദേശിച്ചു. 

News, Kerala, Kannur-News, News-Malayalam, Local-News, Regional-News, Kerala-News, District Collector, Beach, MLA, Ramachandran Kadnapallali, Security systems should be put in Kannur beaches, says MLA Ramachandran Kadnapallali.


പേരാവൂര്‍ മണ്ഡലത്തിലെ റോഡുകള്‍ മെയിന്റനന്‍സ് റണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും പൂര്‍ണമായും തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് പുതിയ പ്രൊപോസലുകള്‍ സമര്‍പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് റോഡ്, മെയിന്റനന്‍സ് വിഭാഗം എക്‌സിക്യൂടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. എടക്കാട് പിഎച്‌സിയിലെ ഡയാലിസിസ് യൂനിറ്റ് മെയ് ആദ്യവാരത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രടറി അറിയിച്ചു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മറ്റ് ജനപ്രതിനിധികളുടെ പ്രതിനിധികള്‍, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ ഡെവലപ്‌മെന്റ് കമീഷനര്‍ ഡി ആര്‍ മേഘശ്രീ, അസിസ്റ്റന്റ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഡെപ്യൂടി പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kannur-News, News-Malayalam, Local-News, Regional-News, Kerala-News, District Collector, Beach, MLA, Ramachandran Kadnapallali, Security systems should be put in Kannur beaches, says MLA Ramachandran Kadnapallali. 

Post a Comment