Valakkai School | വളക്കൈ മാപ്പിള എല്‍പി സ്‌കൂള്‍ വിഷയത്തില്‍ എംവി ജയരാജന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് സ്‌കൂള്‍ മാനേജ്മെന്റ്

 


ശ്രീകണ്ഠാപുരം: (www.kvartha.com) വളക്കൈ മാപ്പിള എല്‍ പി സ്‌കൂളിന് മുന്‍പില്‍ സമരം ചെയ്യുന്ന കോണ്‍ട്രാക്ടറെ സന്ദര്‍ശിക്കാന്‍ എത്തിയ ജയരാജനും സിപിഎം നേതാക്കളും സ്‌കൂള്‍ കോംപൗണ്ടിനകത്ത് അതിക്രമിച്ചു കയറി സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് ഭക്ഷണം കഴിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്ന നടപടി ക്കെതിരെ പ്രതികരണവുമായി മാനേജ്മെന്റ്.

പ്രശ്നത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഒരുഭാഗത്ത് തുടരുമ്പോള്‍ മറുഭാഗത്ത് സ്‌കൂള്‍ മാനേജരുടെയോ പ്രധാനാധ്യാപികയുടെയോ അനുമതിയില്ലാതെ സ്‌കൂളില്‍ കയറുകയും സ്‌കൂള്‍ ഓഫീസിനു മുന്നില്‍ കസേരയിട്ട് ഭക്ഷണം കഴിക്കുകയും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Valakkai School | വളക്കൈ മാപ്പിള എല്‍പി സ്‌കൂള്‍ വിഷയത്തില്‍ എംവി ജയരാജന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് സ്‌കൂള്‍ മാനേജ്മെന്റ്

സ്‌കൂളിന് മുന്നിലുള്ള സമരം ഒഴിവാക്കണമെന്ന് അധികൃതരും മറ്റും പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് നീതി നിഷേധമാണ്. എല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്ന മഹല്ല് കമിറ്റിയുടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തി പ്രശ്നത്തെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും മാനേജ്മെന്റ് ഭാരവാഹികളായ പ്രസിഡന്റ് കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, സെക്രടറി പി പി ഖാദര്‍, ട്രഷറര്‍ എംപി മൊയ്തീന്‍കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords:  School management says MV Jayarajan taking political advantage in Valakai Mappila LP School issue, Kannur, News, MV Jayarajan, Social Media, Allegation, Police, Food, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia