Sanjita Chanu | 2 തവണ കോമന്‍വെല്‍ത് ഗെയിംസ് ചാംപ്യനായ ഇന്‍ഡ്യന്‍ ഭാരോദ്വഹന താരം സഞ്ജിത ചാനുവിന് 4 വര്‍ഷം വിലക്ക്

 




ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഭാരോദ്വഹന താരം സഞ്ജിത ചാനുവിന് നാല് വര്‍ഷം വിലക്ക്. കഴിഞ്ഞ വര്‍ഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ താരം നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നടപടി.

ഫലം പോസിറ്റീവ് ആയതോടെ രണ്ട് തവണ കോമന്‍വെല്‍ത് ഗെയിംസ് ചാംപ്യനായ സഞ്ജിതയ്ക്ക്  ദേശീയ ഗെയിംസില്‍ നേടിയ വെള്ളി മെഡല്‍ നഷ്ടപ്പെടും. അതേസമയം തീരുമാനത്തിനെതിരെ അപീല്‍ നല്‍കാന്‍ താരത്തിന് ഇനിയും അവസരമുണ്ട്. 

Sanjita Chanu |  2 തവണ കോമന്‍വെല്‍ത് ഗെയിംസ് ചാംപ്യനായ ഇന്‍ഡ്യന്‍ ഭാരോദ്വഹന താരം സഞ്ജിത ചാനുവിന് 4 വര്‍ഷം വിലക്ക്


ദേശീയ ഗെയിംസ് മത്സര പരിശോധനയില്‍ സഞ്ജിത 'ഡ്രോസ്റ്റനോലോണ്‍ മെറ്റാബോലൈറ്റ്' എന്ന നിരോധിത അനാബോളിക് സ്റ്റിറോയിഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഗുജറാതിലാണ് ദേശീയ ഗെയിംസ് അരങ്ങേറിയത്. ഇന്‍ഡ്യന്‍ ഭാരോദ്വഹന ഫെഡറേഷന്‍ (ഐഡബ്ല്യുഎഫ്) പ്രസിഡന്റ് സഹദേവ് യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, മണിപ്പൂര്‍ സ്വദേശിയായ താരം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമന്‍വെല്‍ത് ഗെയിംസില്‍ 48 കിലോയില്‍ സഞ്ജിത സ്വര്‍ണം നേടിയിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018 പതിപ്പില്‍ 53 കിലോഗ്രാം വിഭാഗത്തിലും ചാംപ്യനായി.

Keywords:  News, National, Sports, Ban, Top-Headlines, Player, Games, Sanjita Chanu handed 4-year ban by NADA for failing dope test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia