Follow KVARTHA on Google news Follow Us!
ad

Trailer | ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ഗംഭീര പ്രകടനം; 'ശാകുന്തള'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പെടെ അഞ്ച് ഭാഷകളില്‍ 'Shaakuntalam' Trailer Out


കൊച്ചി: (www.kvartha.com) ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ശാകുന്തള'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് നടനായെത്തുന്നത്. 

അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

News, Kerala, Entertainment, Actress, Cinema, Release, Trailer, Actor, Samantha, Director, Producer, Malayalam, Kannada, Hindi, Tamil, Telugu, Samantha movie  'Shaakuntalam' Trailer Out.


മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. യശോദയാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വാടക ഗര്‍ഭധാരണത്തിന്റെ പുറകില്‍ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് സാമന്തയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായും വിലനായും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

അതേസമയം, ദിനേഷ് വിജന്‍ നിര്‍മിക്കുന്ന ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സാമന്ത. ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകനെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.


 

Keywords: News, Kerala, Entertainment, Actress, Cinema, Release, Trailer, Actor, Samantha, Director, Producer, Malayalam, Kannada, Hindi, Tamil, Telugu, Samantha movie  'Shaakuntalam' Trailer Out.

Post a Comment