Salim Durani | ബോളിവുഡിലടക്കം തിളങ്ങിയ ഇതിഹാസ ഇന്‍ഡ്യന്‍ ക്രികറ്റ് താരം സലിം ദുറാനി അന്തരിച്ചു; ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ഇന്‍ഡ്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അടക്കമുള്ളവര്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. ഗുജറാതിലെ ജാംനഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇളയ സഹോദരനൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 

ഇതിഹാസ താരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ഇന്‍ഡ്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ക്രികറ്റ് രംഗത്ത് നിന്ന് ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി.

ഈ വര്‍ഷം ജനുവരിയില്‍ വീഴ്ചയില്‍ തുടയെല്ല് ഒടിഞ്ഞതിനെത്തുടര്‍ന്ന് ദുരാനി തുടയെല്ലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

1934 ഡിസംബര്‍ 11-ന് അഫ്ഗാനിസ്താനിലെ കാബൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന അദ്ദേഹം ആഭ്യന്തര ക്രികറ്റില്‍ ഗുജറാത്, മഹാരാഷ്ട്ര, സൗരാഷ്ട്ര എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

1960 മുതല്‍ 1970 വരെ 19 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറ്റം കുറിച്ച് ദുറാനിയുടെ അവസാന ടെസ്റ്റ് മത്സരവും ഇതേ വേദിയില്‍ ഇന്‍ഗ്ലന്‍ഡിനെതിരെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു.

Salim Durani | ബോളിവുഡിലടക്കം തിളങ്ങിയ ഇതിഹാസ ഇന്‍ഡ്യന്‍ ക്രികറ്റ് താരം സലിം ദുറാനി അന്തരിച്ചു; ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ഇന്‍ഡ്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അടക്കമുള്ളവര്‍


ഇന്‍ഡ്യക്കായി കളിച്ച 50 ഇനിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും താരം നേടി. 

ക്രികറ്റില്‍ നിന്നും വിരമിച്ച ശേഷം ബോളിവുഡിലും ദുറാനി സാന്നിധ്യം അറിയിച്ചിരുന്നു. 1973 ല്‍ ചരിത്ര എന്ന സിനിമയില്‍ പര്‍വീണ്‍ ബാബിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം.

Keywords:  News, National, Death, New Delhi, Obituary, Cricket, Player, Sports, Condolence, Prime Minister, Social-Media, Top-Headlines, Bollywood, Entertainment, Actor, Salim Durani Dies At 88: Tributes Pour In For Legendary Indian Cricketer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia