കീവ്: (www.kvartha.com) യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പെടെ വിവിധ നഗരങ്ങളിലേക്ക് കനത്ത മിസൈല്‍ ആക്രമണവുമായി വീണ്ടും റഷ്യ. അന്‍പതു ദിവസത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാനമായ കീവ് വീണ്ടും റഷ്യ ലക്ഷ്യമിടുന്നത്. ഡിനിപ്രോ, ഉമാന്‍ എന്നിവിടങ്ങളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 12 പേരെങ്കിലും മരിച്ചതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. മിസൈല്‍ പതിച്ച ഉമാനില്‍ പത്തുപേരും ഡിനിപ്രോ നഗരത്തില്‍ രണ്ടുപേരുമാണ് മരിച്ചത്.
ഉമാനില്‍ ജനവാസമുള്ള 10 കെട്ടിടങ്ങളിലേക്കാണ് റഷ്യ ആക്രമണം നടത്തിയതെന്നും റഷ്യയ്ക്കതിരെ രാജ്യാന്തര സമൂഹം കൂടുതല്‍ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുളളതെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. കിഴക്കന്‍ യുക്രൈനിലെ നിയന്ത്രണം ശക്തമാക്കാന്‍ വ്യവസായ മേഖലയായ ഡോണ്‍ബാസിനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി കീവിനു നേരെയുള്ള മിസൈല്‍ ആക്രമണം റഷ്യ ശക്തമാക്കിയത്.
റഷ്യയെ പ്രതിരോധിക്കാന്‍ യുക്രൈനു നല്‍കാമെന്നു പ്രഖ്യാപിച്ച സൈനിക സഹായത്തില്‍ 98 ശതമാനവും വിതരണം ചെയ്തതായി നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 1,550 കവചിത വാഹനങ്ങളും 230 യുദ്ധടാങ്കുകളും അടങ്ങുന്ന ഈ സൈനിക സഹായത്തിനൊപ്പം ഒന്‍പതിലധികം യുക്രൈന്‍ സൈനിക ബ്രിഗേഡുകള്‍ക്ക് ആധുനിക പരിശീലനവും നാറ്റോ നല്‍കിയതായി സ്റ്റോളന്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.
Keywords: Russia hits Ukraine with deadly missile salvo, killing at least 12, Russia, Ukraine, Missile, Killed, Building, Volodymyr Zelensky, President, Uman, Kyiv city, World.