Obituary | കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജു(41)വാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 
Aster mims 04/11/2022

ചൊവ്വാഴ്ച രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബൈജുവിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപതിയിലേക്ക് മാറ്റുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് വിവരം. സിപിഎം നേതാവ് ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് ബൈജു.

നാലുമാസം മുന്‍പാണ് ജയിലിലേക്ക് ശിക്ഷ നടപടികള്‍ക്കായി ബൈജുവിനെ എത്തിക്കുന്നത്. കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2013 നവംബര്‍ 11നാണ് നാരായണന്‍ നായര്‍  കൊല്ലപ്പെട്ടത്.
രാഷ്ട്രീയ വൈരാഗ്യത്തില്‍ മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയാനെത്തിയതായിരുന്നു നാരായണന്‍ നായരെന്നും ഇതിനിടെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നാരായണന്‍ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. 

Obituary | കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Local News, Found dead, Accused, Murder case, Police, Prison, Regional-News, News-Malayalam, RSS worker who was accused in the murder case found dead in Central Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script