കണ്ണൂര്‍: (www.kvartha.com) 2022 മാര്‍ച് 20-ാം തീയതി ലോക് താന്ത്രിക്ക് ജനതാദള്‍(എല്‍ജെഡി) രാഷ്ട്രീയ ജനതാ ദളില്‍ ലയിച്ചതോടുകൂടി സംസ്ഥാനത്തെ ഏക എംഎല്‍എയുമായ കെപി മോഹനനും തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളും രാജി വയ്ക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലയന സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് കമിഷനില്‍ എല്‍ ജെ ഡിയെന്ന പാര്‍ടി ഇല്ലാതായി മാറിയിരിക്കുകയാണ്. ഇല്ലാത്ത പാര്‍ടിയുടെ പേരിലാണ് എം വി ശ്രേയസ് കുമാറും നേതാക്കളും ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ദേശീയ തലത്തില്‍ ആര്‍ ജെ ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല ജനാധിപത്യ ചേരിയുടെയും സംസ്ഥാന തലത്തില്‍ യു ഡി എഫിനൊപ്പവുമാണ്. ഈ സാഹചര്യത്തില്‍ എല്‍ ജെ ഡി പാര്‍ടി സംസ്ഥാന കമിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് പാര്‍ടി പിരിച്ചുവിട്ട് ആര്‍ ജെ ഡിയുടെ ഭാഗമായി പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കമിഷനില്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കും. പാര്‍ടി വിപ്പ് ലംഘിക്കുകയാണെങ്കില്‍ കെ പി മോഹനനെ ഉള്‍പെടെയുള്ളവരെ പുറത്താകേണ്ടിവരും.
എല്‍ ജെ ഡിയെന്ന പേര് നിയമപ്രകാരം ഉപയോഗിക്കാന്‍ ആര്‍ക്കും അധികാരമില്ലാത്തതിനാല്‍ ആ പേര് ഉപയോഗിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വഞ്ചനാപരമാണ്. ഏപ്രില്‍ 28 ന് നാഷനല്‍ ജനതാദള്‍ ലയന സമ്മേളനം എറണാകുളം ജെ പി നഗറില്‍ നടക്കും. അന്നേ ദിവസം ലയന സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ശ്രേയസ് കുമാറിനെയും നേതാക്കളെയും പാര്‍ടിയില്‍ നിന്നും പുറത്താക്കും. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജെനറല്‍ സെക്രടറി ബിനു പഴയ ചിറ, സി കെ സഹജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur-News, Kannur, RJD, LJD, UDF, MLA, KP Mohanan, Politics, Party, Political Party, Press Meet, Merge Conference, RJD says Koothuparamba MLA KP Mohanan will work with UDF Kerala.