Ramesh Chennithala | പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍കാര്‍ പരിപാടികളില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍കാരിന്റെ വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ സര്‍കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന എന്നെ ക്ഷണിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ് വഴക്കം. മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന കേരള സര്‍കാരിന്റെ വികസന പരിപാടികളില്‍ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala | പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍കാര്‍ പരിപാടികളില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല

രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ സയന്‍സ് പാര്‍കിന് തറക്കല്ലിട്ടു. കൊച്ചി ജല മെട്രോയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ആദ്യ വാടര്‍ മെട്രോയാണിത്. 3200 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്തു.

Keywords:  Ramesh Chennithala says excluding opposition leader from government programs attended by Prime Minister is not a right action, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Prime Minister, Narendra Modi, Inauguration, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia