Follow KVARTHA on Google news Follow Us!
ad

Rahul Gandhi | മാനനഷ്ടക്കേസിലെ ശിക്ഷാ വിധിക്കെതിരെ രാഹുല്‍ ഗാന്ധി കോടതിയിലേക്ക്; തിങ്കളാഴ്ച സൂറത്ത് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കും

Rahul Gandhi To Challenge Conviction In Defamation Case Tomorrow, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 2019-ലെ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശിക്ഷാ വിധി ചോദ്യം ചെയ്ത് തിങ്കളാഴ്ച സൂറത്ത് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മാനനഷ്ടക്കേസില്‍ തന്നെ ശിക്ഷിച്ച മജിസ്ട്രേറ്റ് ഉത്തരവ് റദ്ദാക്കണമെന്നും കേസ് തീര്‍പ്പാക്കുന്നതുവരെ ശിക്ഷയ്ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
              
News, National, Top-Headlines, New Delhi, Rahul Gandhi, Political-News, Politics, Congress, Court, Rahul Gandhi To Challenge Conviction In Defamation Case Tomorrow.

വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷ 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്സഭാ സെക്രട്ടേറിയറ്റ് തിടുക്കത്തില്‍ അയോഗ്യനാക്കുകയായിരുന്നു. രാഹുലിനെതിരായ ശിക്ഷാവിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ വയനാട് ലോക്സഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. കൂടാതെ അടുത്ത എട്ട് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും രാഹുല്‍ ഗാന്ധിക്കാവില്ല.

'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്' എന്ന് പറഞ്ഞതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. അയോഗ്യനാക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, ഡെല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാന്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.

Keywords: News, National, Top-Headlines, New Delhi, Rahul Gandhi, Political-News, Politics, Congress, Court, Rahul Gandhi To Challenge Conviction In Defamation Case Tomorrow.
< !- START disable copy paste -->

Post a Comment