മംഗ്‌ളൂറു: (www.kvartha.com) പള്ളിയില്‍ നിന്നും വാങ്കുവിളി ഉയര്‍ന്നതോടെ പ്രസംഗം നിര്‍ത്തിവച്ച് കാത്തിരുന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കര്‍ണാടകയിലെ മംഗ്‌ളൂറു ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി ആസാന്‍ (പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിര്‍ത്തിയത്. തുടര്‍ന്ന് വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുല്‍ പ്രസംഗം പുനഃരാരംഭിച്ചത്.
2022ല്‍ ജമ്മു കശ്മീരിലെ ബരമുള്ളയില്‍ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിര്‍ത്തിവച്ചിരുന്നു. അതുപോലെ, 2017 ഡിസംബറില്‍ ഗുജറാതില്‍ നടന്ന ഒരു റാലിയില്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ആസാന്‍ കേട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അല്‍പ്പനേരം നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും വിദ്വേഷവും വളര്‍ത്തുന്നതിനും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര, ഡി കെ ശിവകുമാര്‍ എന്നിവര്‍ ബെംഗ്‌ളൂറു ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Keywords: News, National, National-News, Politics-News, Religion-News, Religion, Rahul Gandhi, Speech, Social Media, Video, Mosque, Politics, Rahul Gandhi Briefly Stops Speech During Azaan in Karnataka's Mangaluru.