Follow KVARTHA on Google news Follow Us!
ad

Rahul Easwar | 'അപ്പുറത്ത് എപ്പോഴും ഒരു ശത്രുവിനെ വേണം'; ലവ് ജിഹാദും മുസ്ലിംകള്‍ നാട് കയ്യേറുന്നുമൊക്കെ കള്ളം പറയുന്നത് ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള പൊറോട്ടുനാടകം മാത്രമാണെന്ന് രാഹുല്‍ ഈശ്വര്‍; പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി

'32,000 സ്ത്രീകളെ മതപരിവര്‍ത്തനം നടത്തിയെന്നത് അതിശയോക്തി' Kerala Stories Today's News, Malayalam News, Social Media, Rahul Easwar, Channel Debate
തിരുവനന്തപുരം: (www.kvartha.com) സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത വിവാദ സിനിമ 'ദ കേരള സ്റ്റോറി'ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമാകുന്നതിനിടെ വലത് നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി. ലൗ ജിഹാദ്, ഹലാല്‍ ജിഹാദ്, തുപ്പല്‍ ജിഹാദ് എന്നൊക്കെ തങ്ങള്‍ കള്ളം പറയുന്നത് വിഘടിച്ചു കിടക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള പൊറോട്ടുനാടകം മാത്രമാണെന്നായിരുന്നു 24 ന്യൂസില്‍ നടന്ന ചര്‍ചക്കിടെ അദ്ദേഹത്തിന്റെ പ്രതികരണം.
         
Kerala News, Malayalam News, Social Media, Rahul Easwar, Controversy, Kerala Politics, Political News, Political Controversy, Love Jihad, Controversial Speech, BJP, Kerala BJP, Rahul Easwar about Love Jihad allegations.

32,000 സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ദാഇശില്‍ എത്തിച്ചതായി ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് അതിശയോക്തി കലര്‍ന്ന കണക്കുകള്‍ മാത്രമാണെന്നും ഒരു ഗുമ്മിന് വേണ്ടി മാത്രമാണ് ഇത് പറയുന്നതെന്നും കണക്കുകള്‍ തെറ്റാണെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാളാണ് താനെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാനപരമായി ഹിന്ദുക്കളുടെ പ്രശ്നം അവതരിപ്പിക്കാന്‍ മതേതരത്വത്തിന്റെ പേരുപറഞ്ഞു കൊണ്ട് പലരും സമ്മതിക്കാറില്ല. അതുകൊണ്ടാണ് വളഞ്ഞ വഴിയില്‍ കള്ളം പറയുന്നത്. ലവ് ജിഹാദും മുസ്ലിംകള്‍ നാട് കയ്യേറുന്നുമൊക്കെ കള്ളം പറയുന്നത്, അംബേദ്കര്‍ പണ്ട് പറഞ്ഞത് പോലെ വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ്. ഹിന്ദുക്കളുടെ കാര്യം പറയുമ്പോള്‍ പലരും വര്‍ഗീയത എന്ന് പറയും. ഇത്തരം സാഹചര്യത്തില്‍ ഹിന്ദുക്കളിലെ കടുപ്പ സ്വരക്കാരായ ചിലര്‍ ഇസ്ലാമോഫോബിയ പറഞ്ഞ് നടത്തുന്ന പൊറാട്ടുനാടകം നാടകം മാത്രമാണിത്.

മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനാലയങ്ങളില്‍ ഒത്തുകൂടാന്‍ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഉള്ളത് പോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില്ല. അതുകൊണ്ട് എപ്പോഴും ഒരു ശത്രുവിനെ വേണം. എപ്പോഴും അപ്പുറത്ത് നിന്ന് ഒരാള്‍ ആക്രമിക്കാന്‍ വരുന്നു എന്ന് പറഞ്ഞാലേ ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് ഗുമ്മുള്ളൂ. ഹിന്ദു സമുദായത്തിലെ പ്രബല സംഘടനയായ എന്‍എസ്എസ് ജെനറല്‍ സെക്രടറി സുകുമാരന്‍ നായര്‍ പോലും ലവ് ജിഹാദ് പറയുന്നതില്‍ യാതൊരു അര്‍ഥമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും, ഒന്ന് - രണ്ട് മതപരിവര്‍ത്തനം ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. മഹാത്മാ ഗാന്ധിയുടെ മകനെ പോലും നിര്‍ബന്ധിത മതം പരിവര്‍ത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇസ്ലാമോഫോബിയ അല്ല വേണ്ടതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള നിയമമാണ് ആവശ്യമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സുപ്രീം കോടതിയും എന്‍ഐഎയും അങ്ങനെയൊന്നില്ലെന്ന് തീര്‍പ്പ് കല്‍പിച്ച വിഷയമാണെന്ന് ലവ് ജിഹാദെന്നും 11 കേസുകള്‍ എന്‍ഐഎ അന്വേഷിച്ചതില്‍ ഒന്നില്‍ പോലും തീവ്രവാദ പ്രവര്‍ത്തനം കണ്ടെത്തിയിട്ടില്ലെന്നും ചര്‍ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ പറഞ്ഞു. മതനിരപേക്ഷതയോടെ കഴിയുന്ന ഒരു സമൂഹത്തിലേക്കാണ് ഇങ്ങനെയൊരു സിനിമ കൊണ്ടിടുന്നതെന്നും ശത്രുവിനെ സൃഷ്ടിച്ച് ഗുമ്മിന് വേണ്ടി മറ്റൊരു വിഭാഗത്തിന്റെ നെഞ്ചില്‍ കയറുന്നത് മൂലം വര്‍ഗീയതയും സാമൂഹ്യ അകല്‍ച്ചയും വര്‍ഗീയ കലാപങ്ങളുമാണ് ഉണ്ടാക്കുകയെന്നും ഇടത് സഹയാത്രികന്‍ എന്‍ ലാല്‍ കുമാര്‍ അഭിപ്രയപ്പെട്ടു. അതേസമയം 32000 സ്ത്രീകളെ മതം മാറ്റിയെന്നത് കേരളത്തിലെ മാത്രം കണക്കല്ലെന്നും സുപ്രീം കോടതി വരെ തീര്‍പ്പുകല്‍പിച്ച ഗുജറാത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയെ ഇപ്പോഴും പലരും ക്രൂശിക്കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഷാബു പ്രസാദ് പറഞ്ഞു.

Keywords: Kerala News, Malayalam News, Social Media, Rahul Easwar, Controversy, Kerala Politics, Political News, Political Controversy, Love Jihad, Controversial Speech, BJP, Kerala BJP, Rahul Easwar about Love Jihad allegations.
< !- START disable copy paste -->

Post a Comment