HC Verdict | 'എപ്പോഴും നോട്ടം അവധി ദിനങ്ങളില്‍'; സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌കൂള്‍ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് ഹൈകോടതി; 'അംബേദ്കറും അബ്ദുല്‍ കലാമും അവധി പ്രഖ്യാപിക്കുന്നതിന് പകരം അധിക ജോലി ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു'
Apr 17, 2023, 13:46 IST
ചെന്നൈ: (www.kvartha.com) സര്‍ക്കാര്‍ ജീവനക്കാര്‍ സ്‌കൂള്‍ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച്. അവര്‍ എപ്പോഴും അവധി ദിനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ ജോലിക്ക് പകരം ഇരട്ടി വേതനം നല്‍കണമെന്നാവശ്യപ്പെട്ട് കൂടംകുളം ന്യൂക്ലിയര്‍ പവര്‍ എംപ്ലോയീസ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ച്.
തന്റെ ജന്മദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നതിന് പകരം ആളുകള്‍ കഠിനാധ്വാനം ചെയ്യണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് അംബേദ്കറെന്ന് വാദത്തിനിടെ ഹൈകോടതി പറഞ്ഞു. 'എന്റെ മരണത്തില്‍ അവധിയെടുക്കരുത്, നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം അധികമായി ജോലി ചെയ്യൂ' എന്നാണ് മുന്‍ പ്രസിഡന്റ് ഡോ. എപിജെ അബ്ദുള്‍ കലാം പറഞ്ഞത്. ജന്മദിനങ്ങളിലും ചരമവാര്‍ഷികങ്ങളിലും അവധി പ്രഖ്യാപിക്കുന്ന പ്രവണത സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരികയാണെന്നും കോടതി പറഞ്ഞു.
അതേസമയം, എംപ്ലോയീസ് യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ബെഞ്ച് ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കാന്‍ ഉത്തരവിട്ടു.

Keywords: Court-News, Madras-High-Court, School-Holidays, Madras High Court, Ambedkar Jayanti, National Holiday, Court Order, Court Verdict, Public servants are like school children: Madras High Court On Ambedkar Jayanti Holiday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.