Follow KVARTHA on Google news Follow Us!
ad

Controversy | ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം; രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പി ടി ഉഷയ്‌ക്കെതിരെയുള്ള വിമര്‍ശനം കൊഴുക്കുന്നു

ചെറുപ്പത്തില്‍ ഹീറോയോയി ആരാധിച്ചിരുന്ന ആളോടുള്ള ബഹുമാനം നഷ്ടപ്പെട്ടെന്ന് പ്രതികരണം #PT-Usha-Controversial-News, #Athlets-Protest-News, #National-News
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗിക ആരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനം ശക്തമാകുന്നു. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പിടി ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്.

താരങ്ങള്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിസ് കമിഷനു മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഉഷ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് വിവിധ കോണുകളിലുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ഉള്‍പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.

നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി ടി ഉഷ ചെയ്യേണ്ടതെന്ന് പികെ ശ്രീമതി ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡെല്‍ഹി വനിതാ കമിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതികരിച്ചു. ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരരംഗത്തുള്ള ഗുസ്തി താരങ്ങളും പ്രതികരിച്ചു.

'ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി ടി ഉഷ. അവരുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ മുറിപ്പെടുത്തി. അവരോട് ഒന്നു ചോദിക്കട്ടെ. മുന്‍പ് ഉഷയുടെ അകാഡമി ആരോ തകര്‍ത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേ?' ഗുസ്തി താരം ബജ്‌റങ് പൂനിയ ചോദിച്ചു.

'തുടര്‍ചയായ ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ താങ്കളുടെ സഹതാരങ്ങള്‍ നടത്തുന്ന നീതിപൂര്‍വകമായ പ്രതിഷേധത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ശരിയായില്ല. സ്വന്തം അവകാശങ്ങള്‍ക്കായി അവര്‍ നടത്തുന്ന പോരാട്ടം ഈ രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് യുക്തമായ നടപടി കൈക്കൊള്ളുന്നതിനു പകരം അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നത്' എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പിടി ഉഷയുടെ വിവാദമായ പരാമര്‍ശം ഇങ്ങനെ:

ലൈംഗിക പീഡന പരാതികള്‍ പരിശോധിക്കാന്‍ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷനില്‍ ഒരു കമിറ്റിയുണ്ട്. താരങ്ങളുടെ കമിഷനുമുണ്ട്. പരാതിയുമായി വീണ്ടും തെരുവില്‍ ഇറങ്ങുന്നതിനു പകരം, അവര്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുണ്ടായില്ല.

താരങ്ങള്‍ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവര്‍ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കും. രാജ്യാന്തര തലത്തില്‍ ഇന്തന്‍ഡ്യയ്ക്ക് നല്ലൊരു പ്രതിച്ഛായയുണ്ട്.

ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങള്‍ക്കൊപ്പം മാത്രമല്ല, ഇന്‍ഡ്യയെ പ്രതിനിധീകരിച്ച എല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷന്‍. പക്ഷേ, അത് നിയമാനുസൃതമായി മാത്രം. തെരുവില്‍ ധര്‍ണയിരുന്ന് രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണ തേടുകയാണ് താരങ്ങള്‍ ചെയ്യുന്നത്. അതാണ് എന്നെ നിരാശപ്പെടുത്തുന്നത്.

Protesting wrestlers tarnishing country’s image: IOA chief PT Usha, New Delhi, Protest, Controversy, PK Sreemathy, Shashi Tharoor, Twitter, Criticism, Olympics, National


Keywords: Protesting wrestlers tarnishing country’s image: IOA chief PT Usha, New Delhi, Protest, Controversy, PK Sreemathy, Shashi Tharoor, Twitter, Criticism, Olympics, National.

Post a Comment