SWISS-TOWER 24/07/2023

Date Night | 65 വര്‍ഷം പഴക്കമുള്ള ബനാറസി സാരിയില്‍ ഓടോ റിക്ഷയില്‍ വന്നിറങ്ങി പ്രിയങ്ക ചോപ്ര; വൈറലായി താരത്തിന്റെ ഡേറ്റ് നൈറ്റ് ചിത്രങ്ങള്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഗാല നൈറ്റിന് ധരിച്ച പ്രിയങ്ക ചോപ്രയുടെ ഔട്ഫിറ്റിന്റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. അതേ വസ്ത്രത്തില്‍ ഡേറ്റ് നൈറ്റിന് പോയതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 65 വര്‍ഷം പഴക്കമുള്ള സാരിയില്‍ ഓടോ റിക്ഷയിലായിരുന്നു താരം ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പം ഡേറ്റ് നൈറ്റിനെത്തിയത്. 
Aster mims 04/11/2022

നികിനൊപ്പം ഓടോ റിക്ഷയുടെ അരികില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. 'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഒരു ഡേറ്റ് നൈറ്റ്' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഒപ്പം വസ്ത്രമൊരുക്കിയ സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ആമി പട്ടേലിനും ഡിസൈനര്‍ അമിത് അഗര്‍വാളിനും പ്രിയങ്ക നന്ദി അറിയിച്ചു.

പ്രിയങ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്: എല്ലായ്പ്പോഴും എന്നെ പോലെ നിങ്ങളുടെ അതിശയകരമായ സഹകരണത്തിന് നന്ദി. മോഡേണ്‍ ട്വിസ്റ്റുള്ള ഒരു വിന്റേജ് ലുകിലുള്ള ഔട്ഫിറ്റ് ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നെപ്പോലെത്തന്നെ എന്റെ വസ്ത്രവും കിഴക്കിന്റേയും പടിഞ്ഞാറിന്റേയും സംയോജനമായിരുന്നു. ഇന്‍ഡ്യന്‍ കലയും ഫാഷനും ആഘോഷിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായൊരു കഥയുമായി ഈ കരകൗശല സൗന്ദര്യം സൃഷ്ടിച്ചതിന് നന്ദി.

Date Night | 65 വര്‍ഷം പഴക്കമുള്ള ബനാറസി സാരിയില്‍ ഓടോ റിക്ഷയില്‍ വന്നിറങ്ങി പ്രിയങ്ക ചോപ്ര; വൈറലായി താരത്തിന്റെ ഡേറ്റ് നൈറ്റ് ചിത്രങ്ങള്‍


65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി ബ്രോകേഡ് സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിങും ഉപയോഗിച്ചാണ് മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രോകേഡില്‍ ഇകത് വീവിന്റെ ഒമ്പത് നിറങ്ങളാണ് വരുന്നത്. ഇത് പ്രതിഫലിപ്പിക്കുന്ന തരത്തില്‍ വയലറ്റ് നിറത്തിലുള്ള ഒരു സ്വീകന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറാണ് (ക്ലോസ് ഫിറ്റിങ് സ്ട്രാപ്ലെസ് ടോപ്) പെയര്‍ ചെയ്തത്.' ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചു.  

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയും നിക് ജൊനാസും മുംബൈയിലെ ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസുമായി ആദ്യമായി ഇന്‍ഡ്യയിലെത്തിയതാണ് പ്രിയങ്കയും നികും. മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രിയങ്കയും നികും പങ്കെടുത്തിരുന്നു.

Keywords:  News, National, India, Actress, Entertainment, Priyanka Chopra, Lifestyle & Fashion, Mumbai, Priyanka Chopra, Nick Jonas’ date night in Mumbai auto, and the story of her 65-year-old saree.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia