Follow KVARTHA on Google news Follow Us!
ad

Governor | ഔദ്യോഗിക ലിസ്റ്റില്‍ പേരില്ല; പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഗവര്‍ണര്‍ കൊച്ചിയില്‍ നിന്ന് മടങ്ങി

തിരുവനന്തപുരത്ത് വച്ച് സ്വീകരിക്കും #കേരള-വാർത്തകൾ, #Governor, #Arif-Mohammed-Khan, #Excluded-from-List, #PM-Visit, #Kochi-News
കൊച്ചി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സ്വീകരിക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് മടങ്ങി. സ്വീകരിക്കുന്നവരുടെ ഔദ്യോഗിക ലിസ്റ്റില്‍ പേരില്ലാത്തതിനാലാണ് മടക്കം. അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത്.

പ്രധാനമന്ത്രിയ്ക്ക് കൊച്ചിയില്‍ ഔദ്യോഗിക പരിപാടികള്‍ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയില്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടികളാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവര്‍ണറെ ഒഴിവാക്കുകയായിരുന്നു. പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. 

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീല്‍ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉണ്ടാകും. 

അതേസമയം, കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിക്ക് പകരം സര്‍കാര്‍ പ്രതിനിധിയായി മന്ത്രി പി രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകും.

സാധാരണഗതിയില്‍ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങള്‍ക്ക് വിഷയമല്ല. മോദിയുടെ സന്ദര്‍ശനം ജനങ്ങള്‍ ഏറ്റെടുത്തതിനാല്‍ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തും. 5.30നു തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്‌ഷോ നടത്തും. ആറിന് 'യുവം 2023' പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വില്ലിങ്ഡന്‍ ദ്വീപിലെ ഹോടെല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണ് താമസവും. 

ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3,200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാടര്‍ മെട്രോ രാജ്യത്തിന് സമര്‍പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. 

News, Kerala, Kerala-News, Trending, Thiruvananthapuram-News, Thiruvananthapuram, Top Headlines, Prime Minster, Narendra Modi, Governor, Pinarayi Vijayan, Arif Muhammed Khan, Prime minister Narendra Modi's Kerala visit.


വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചുവേളി -തിരുവനന്തപുരം  -നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം -ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. നവീകരിച്ച കൊച്ചുവേളി -റെയില്‍വേ സ്റ്റേഷനും ദിണ്ടിഗല്‍ -പളനി -പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും നാടിനു സമര്‍പിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാതിലെ സൂറത്തിലേക്ക് പോകും.

Keywords: News, Kerala, Kerala-News, Trending, Thiruvananthapuram-News, Thiruvananthapuram, Top Headlines, Prime Minster, Narendra Modi, Governor, Pinarayi Vijayan, Arif Muhammed Khan, Prime minister Narendra Modi's Kerala visit. 

Post a Comment