രജൗരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭൗതിക ശരീരം വെള്ളിയാഴ്ച തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡിജി ജമ്മുവില്‍ കാംപ് ചെയ്യുകയാണ്. ജമ്മു കശ്മീരിലെ സുരക്ഷ യോഗം വിലയിരുത്തി.
വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ ഇവിടെ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരര്‍ ആണെന്നാണ് സേനയുടെ വിലയിരുത്തല്‍. പ്രദേശത്ത് ആകാശ മാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എന്‍ഐഎ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. ജമ്മു കശ്മീര്‍ ഡിജിപിയും സ്ഥലം സന്ദര്‍ശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.
ബിജെപിയുടെ പരാജയപ്പെട്ട കശ്മീര്‍ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്‍ഡ്യയില്‍ എത്തുമെന്ന സ്ഥിരീകരണം വ്യാഴാഴ്ചയാണ് വന്നത്. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.
Keywords: Poonch Terror Attack: Punjab CM Bhagwant Mann Announces Ex-Gratia Of Rs 1 Crore For Kin Of Martyrs, New Delhi, News, Politics, Poonch Terror Attack, Compensation, Protection, Criticism, Terrorists, National.