Follow KVARTHA on Google news Follow Us!
ad

Investigation | കണ്ണൂരില്‍ കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ രക്ഷപ്പെട്ട യുവാക്കളെ തേടി പൊലീസ് ബെംഗ്ളൂറിലേക്ക്

Police went to Bangalore in search of youths who escaped while smuggling drugs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും എംഡിഎംഎയും പിടികൂടിയ സംഭവത്തില്‍ പ്രതികളെ തേടി അന്വേഷണ സംഘം ബെംഗ്ളൂറിലെത്തി. കാറില്‍ നിന്നും ഇറങ്ങിയോടിയ സംഘം സംസ്ഥാനം വിട്ടെന്ന പൊലീസ് കണ്ടെത്തലിലാണ് പ്രതികളെ തപ്പി അന്വേഷണം ബെംഗ്ളൂറിലേക്ക് വ്യാപിപ്പിച്ചത്. ബെംഗ്ളുറു കേന്ദ്രീകരിച്ച് വന്‍ലഹരിമരുന്ന് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്നുകള്‍ എത്തുന്നത് ബെംഗ്ളൂറില്‍ നിന്നാണെന്നുമാണ് പൊലീസ് പറയുന്നത്.
            
News, Kerala, Kannur, Top-Headlines, Investigates, Crime, Drugs, Smuggling, Police went to Bangalore in search of youths who escaped while smuggling drugs.

കാറില്‍ നിന്നും രക്ഷപ്പെട്ട പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചത്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതികള്‍ കണ്ണൂരില്‍ ബന്ധപ്പെടാന്‍ സാധ്യതയുളളവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ചെ ഒന്നോടെ പുല്ലൂപ്പിക്കടവിനടുത്തുവെച്ചാണ് കാറില്‍ നിന്നും 1.052 കിലോഗ്രാം ഹാഷിഷ് ഓയില്‍, അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു മൊബൈല്‍ ഫോണുകളും പൊലീസ് പിടികൂടിയത്.

Keywords: News, Kerala, Kannur, Top-Headlines, Investigates, Crime, Drugs, Smuggling, Police went to Bangalore in search of youths who escaped while smuggling drugs.
< !- START disable copy paste -->

Post a Comment