Follow KVARTHA on Google news Follow Us!
ad

PM Modi | മഹാത്യാഗികളുടെ തുടര്‍ചയാണ് കേരളത്തിലെ യുവത; രാജ്യം അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുവാക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ട്, കേരളത്തിലെ 'യുവം'അതിന്റെ സൂചന #Prime-Minister-News, #Yuvam-2023-News, #Narendra-Modi-News
കൊച്ചി: (www.kvartha.com) രാജ്യം അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേവര സേക്രഡ് ഹാര്‍ട് കോളജ് മൈതാനിയില്‍ 'യുവം 2023' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ 'യുവം' അതിന്റെ സൂചനയാണെന്നും ചൂണ്ടിക്കാട്ടി.

മഹാത്യാഗികളുടെ തുടര്‍ചയാണ് കേരളത്തിലെ യുവതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തില്‍ മഹദ് വ്യക്തികളെ അനുസ്മരിച്ച പ്രധാനമന്ത്രി, കേരളത്തില്‍ നിന്നുള്ള മഹത് വ്യക്തികള്‍ യുവാക്കള്‍ക്ക് പ്രചോദനമാകണമെന്ന് പറഞ്ഞു. ആദി ശങ്കരന്‍, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ സംഭാവനകള്‍ അദ്ദേഹം എടുത്തുപറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

PM Narendra Modi at Yuvam 2023, Kochi, News, Prime Minister, Narendra Modi, Yuvam 2023, Politics, BJP, Contribution, Kerala

കേരളത്തിലെത്തുമ്പോള്‍ പ്രത്യേക ഊര്‍ജം ലഭിക്കുന്നു. ജി20 യോഗം നടന്നപ്പോള്‍ കേരളീയര്‍ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ട് ഇന്‍ഡ്യയുടേതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്‍ഡ്യ മാറിയെന്നും ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, നടിമാരായ അപര്‍ണ ബാലമുരളി, നവ്യാ നായര്‍, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, നടന്മാരായ ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ട്.

Keywords: PM Narendra Modi at Yuvam 2023, Kochi, News, Prime Minister, Narendra Modi, Yuvam 2023, Politics, BJP, Contribution, Kerala. 

Post a Comment